താലിബാന് പറഞ്ഞതെല്ലാം വെറുംവാക്ക്... ബുര്‍ഖ ധരിക്കാത്തതിന് സ്ത്രീയെ വെടിവച്ചുകൊന്നു; അതേ ദിനത്തില്‍
കാബൂള്‍: അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് താലിബാന്. പഴയ തീവ്രവാദികളില്ല തങ്ങള്‍ എന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നതിന് പിന്നിലെ ചേതോവികാരം അത് മാത്രമാണെന്നേ ഇപ്പോള്‍ കരുതാനാകൂ. പുറത്തേക്ക് നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറത്തേക്ക് അഫ്ഗാനിസ്ഥാനില്‍ താലിബാന് ചെയ്യുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന് വക്താവ് ഊന്നിപ്പറഞ്ഞത്. സ്ത്രീകള്‍ക്ക് ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്നായിരുന്നു അതില്‍ പ്രധാനം. സ്ത്രീകള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്നേദിവസം നടന്നത് ഇതിന് കടകവിരുദ്ധമായ സംഭവം ആയിരുന്നു.
അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു

അഫ്ഗാനിസ്ഥാനിലെ താഖാര്‍ പ്രവിശ്യയില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന ആ സംഭവം നടന്നത്. ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി എന്ന് പറഞ്ഞ് താലിബാന് തീവ്രവാദികള്‍ ഒരു സ്ത്രീയെ പരസ്യമായി വെടിവച്ചു കൊന്നു. സ്ത്രീകളുടെ അവകാശങ്ങളെ ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ബഹുമാനിക്കുമെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞ അതേ ദിവസം തന്നെ ആയിരുന്നു അതീവ നിഷ്ഠൂരമായ ഈ സംഭവം അരങ്ങേറിയത്.

താഖാര്‍ പ്രവിശ്യയിലെ തലോഖാന്‍ ജില്ലയില്‍ ആയിരുന്നു താലിബാന് ക്രൂരത അരങ്ങേറിയത്. വെടിയേറ്റ് മരിച്ച യുവതി രക്തത്തില്‍ മുങ്ങി കിടക്കുന്ന ഒരു ചിത്രവും പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും വേദനയോടെ ചുറ്റും നില്ക്കുന്നതും ചിത്രത്തില്‍ കാണാം. ഈ സംഭവത്തെ കുറിച്ച് താലിബാന് ഇതുവരെ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.

തങ്ങള്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് താലിബാന്. എന്നാല്‍ അഫ്ഗാന് തെരുവുകളില്‍ കാണുന്നത് മറ്റൊന്നാണ്. കാബുളിലെ വിമാനത്താവളത്തിലേക്ക് എത്തിപ്പെടാന്‍ നില്ക്കുന്ന അഫ്ഗാന് പൗരന്മാരെ അതി ക്രൂരമായ രീതിയില്‍ ആണ് താലിബാന് തീവ്രവാദികള്‍ ആക്രമിക്കുന്നത്. സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെ വിടാതെ ആണ് ആക്രമണം. ഇതിനും താലിബാന് ഒരു വിശദീകരണവും നല്‍കിയിട്ടില്ല.

ഇതിനിടെ മറ്റൊരു സംഭവവും അരങ്ങേറിയിട്ടുണ്ട്. താലിബാനെതിരെ പോരാടാന്‍ ആയുധമെടുത്ത് രംഗത്തിറങ്ങിയ മുന്‍ വനിതാ ഗവര്‍ണര്‍ സാലിമ മസാരിയെ സംബന്ധിച്ചാണത്. താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയതിന് പിറകെ സാലിമ മസാരിയെ പിടികൂടി എന്നതാണ് വാര്‍ത്ത. അവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇനിയും വ്യക്തമല്ല. ഒട്ടുമിക്ക പ്രവിശ്യകളും ഒരു ചെറുത്തുനില്പ്പുമില്ലാതെ താലിബാന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ബാള്‍ഖ് പ്രവിശ്യയിലെ ചഹാര്‍ കിന്റ് വിട്ടുകൊടുക്കാതിരിക്കാന്‍ അവസാന നിമിഷം വരെ പോരാടിയ ആളാണ് സാലിമ മസാരി.

അഫ്ഗാനിസ്ഥാന് പൂര്‍ണമായും താലിബാന് കീഴടക്കുംവരേയും പിടിച്ചുനിന്ന ഒരേയൊരു മേഖല ആയിരുന്നു ചഹാര്‍ കിന്റ്. വനിതാ നേതാവിന്റെ കീഴില്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് ചഹാര്‍ കിന്റ് നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശക്തയായ വനിത നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സാലിമ മസാരിയ. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ സാലിമ നടത്തിയ നീക്കത്തിനൊടുവില്‍ 100 താലിബാന് തീവ്രവാദികള്‍ കീഴടങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവം ആയിരുന്നു. എന്തായാരിക്കും സാലിമ സമാരിയുടെ ഭാവി എന്നതില്‍ ലോകത്തിന് വലിയ ആകാംക്ഷയുണ്ട്.

രാജ്യം വിടാന്‍ ശ്രമിക്കുന്നവരെ എല്ലാം താലിബാന് അതി ക്രൂരമായി ആക്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഫോക്സ് ന്യൂസ് പുറത്ത് വിടുന്നത്. കാബൂളിന്റെ ഓരോ മേഖലയിലും ചെക്ക് പോയന്റുകള്‍ സ്ഥാപിച്ച് താലിബാന് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ ക്രൂര മര്‍ദ്ദനത്തിനാണ് ഇരയാക്കിക്കൊണ്ടിരിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പലരും ഇപ്പോള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താലിബാന് നല്‍കിയിരിക്കുന്ന വാക്ക്. പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അടിത്തട്ടില്‍ നടക്കുന്നത് ഇതൊന്നും അല്ല. വീടുവീടാന്തരം കയറി മുന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരേയും സര്‍ക്കാര്‍ ജീവനക്കാരേയും എല്ലാം താലിബാന് തീവ്രവാദികള്‍ തിരഞ്ഞെടുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവര്‍ കടുത്ത ഭയത്തിലാണ് ഇപ്പോള്‍ രാജ്യത്ത് തുടരുന്നത്.

തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഒരു വ്യതിചലനവും ഉണ്ടാവില്ലെന്നാണ് താലിബാന് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും കാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് മാത്രമാണ് ഉറപ്പ്. താലിബാന് അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകള്‍ക്ക് നേരേ വലിയ അതിക്രമങ്ങള്‍ ആയിരുന്നു അരങ്ങേറിയിരുന്നത്. ഇപ്പോള്‍ വീണ്ടും താലിബാന് അധികാരത്തിലെത്തുമ്പോള്‍ ലോകരാജ്യങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയവും അത് തന്നെയായിരുന്നു. ഈ ഘട്ടത്തിലാണ് ഇസ്ലാം അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുമെന്ന് താലിബാന് ഉറപ്പ് നല്‍കിയത്.
Recommended Video

കഴിഞ്ഞ ദിവസം താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പ്രതീക്ഷയോടെ ആണ് ലോകം കണ്ടത്. മറ്റുരാജ്യങ്ങളുമായി ഒരു പ്രശ്നത്തിനു തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും സമാധാനപരമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആരേയും അനുവദിക്കില്ല എന്നും താലിബാന് വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണം എന്ന അമേരിക്കന്‍ ആവശ്യം താലിബാന് പൂര്‍ണമായും അംഗീകരിച്ചു എന്ന് വ്യക്തമാക്കുന്നതാണിത്. അഫ്ഗാനിസ്ഥാനിലെ വിദേശ എംബസികള്ക്കെല്ലാം സുരക്ഷയൊരുക്കുമെന്നും താലിബാന് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ലഹരി ഉപയോഗം പൂര്‍ണമായും നിരോധിച്ചതായും സബീഹുല്ല വ്യക്തമാക്കി. സര്‍ക്കാര്‍ അധികാരത്തിലെത്തും മുമ്പേ ആണ് ഇത്തരം ഒരു നിരോധനം. ഇതോടൊപ്പം താലിബാന് നടത്തിയ മറ്റൊരു പ്രഖ്യാപനവും ലോകം ഉറ്റുനോക്കുകയാണ്. യുദ്ധത്തിനായി ഇതുവരെ ഉപയോഗിച്ച ആയുധങ്ങളുടെ കണക്കെടുപ്പ് നടത്തി അവ രജിസ്റ്റര്‍ ചെയ്യും എന്നതാണത്. തങ്ങള്‍ക്ക് നേരെ രാജ്യത്തിനുള്ളില്‍ നിന്ന് ഇനിയൊരു സായുധ പോരാട്ടം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍, അഫ്ഗാന് സൈന്യത്തിന് അമേരിക്ക നല്കിയ അത്യാധുനിക പടക്കോപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ തന്നെയാണുള്ളത്. ഈ ആയുധങ്ങള്‍ താലിബാന്റെ കൈവശം എത്തുമോ എന്ന ആശങ്ക പല അന്താരാഷ്ട്ര നിരീക്ഷകരും ഉന്നയിച്ചിട്ടുണ്ട്.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications