Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മൂക്കും.....മുറിച്ച 'ലക്ഷ്മണനെ' തിരഞ്ഞ് താലിബാന്‍ ഭീകരര്‍, രാമ-രാവണ യുദ്ധം ഇനി കാബൂളില്‍

കാബൂള്‍: സ്ത്രീകളോടുള്ള താലിബാന്‍ ഭീകരുടെ സമീപനത്തില്‍ അയവോ? കേട്ടാല്‍ അല്‍പ്പം വിശ്വാസക്കുറവ് തോന്നും. എന്നിരുന്നാലും 20കാരിയായ സ്ത്രീയുടെ കാര്യത്തില്‍ അഫ്ഗാന്‍ താലിബാന് ഇത്ര ശുഷ്‌കാന്തിയോ എന്ന് ചിന്തിയ്ക്കാതെ തരമില്ല. ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ അഫ്ഗാന്‍ യുവതിയോടാണ് താലിബാന്റെ അനുകമ്പ. ഭര്‍ത്താവ് യുവതിയുടെ മൂക്ക് മുറിച്ച് മാറ്റിയിരുന്നു. അനിസ്ലാമികപരമായ ആക്രമണമാണ് യുവിന്റേത് എന്ന് കാട്ടിയാണ് താലിബാന്‍ അക്രമിയെ തിരയുന്നത്.

അഫ്ഗാനിലെ താലിബാന്‍ അധീന മേഖലയായ ഫര്‍യാബിലാണ് സംഭവം. റെസ ഗുല്‍ (20) എന്ന യുവതിയുടെ മൂക്കാണ് ഭര്‍ത്താവ് മുറിച്ച് മാറ്റിയത്. മുഹമ്മദ് ഖാന്‍ എന്ന യുവാവാണ് ക്രൂരത കാട്ടിയത്. ഇയാളെ തിരഞ്ഞ് പിടിച്ച് ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് താലിബാന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മേല്‍ കണ്ണടയ്ക്കുന്ന താലിബാന്‍ തന്നെയാണോ ഈ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കേട്ടാല്‍ അതിശയിച്ച് പോകും. അതിന് ചില കാരണങ്ങളുണ്ട്.

താലിബാന്‍ പഴയ താലിബാനല്ല

താലിബാന്‍ പഴയ താലിബാനല്ല

അഫ്ഗാനിലേയ്ക്ക് ഐസിസ് പിടിമുറുക്കിയതിന് പിന്നാലെ തങ്ങളുടെ അധീന മേഖലകളില്‍ ജനങ്ങളോട് അല്‍പ്പം മൃദുവായ സമീപനം താലിബാന്‍ സ്വാകരിയ്ക്കുന്നതായാണ് വിവരം.

പറയുന്നു

പറയുന്നു

യുവതിയുടെ മൂക്ക് മുറിച്ച സംഭവം അനിസ്ലാമികമാണെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് പറയുന്നു.യുവതിയുടെ ഭര്‍ത്താവ് താലിബാനില്‍ ചേര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ താലിബാന്‍ ഈ വാദങ്ങളെ തള്ളിക്കളയുന്നു

മര്‍ദ്ദനം

മര്‍ദ്ദനം

15മത്തെ വയസിലാണ് റെസ ഗുലിനെ മുഹമ്മദ് ഖാന്‍ വിവാഹം കഴിയ്ക്കുന്നത്. തൊഴില്‍ രഹിതനായ ഇയാളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് റെസ സ്വന്തം വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. സ്‌നേഹം നടിച്ചെത്തി മുഹമ്മദ് ഖാന്‍ ഇഴരെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയാണ് മൂക്ക് മുറിച്ചത്

എന്ത് ശിക്ഷ

എന്ത് ശിക്ഷ

ക്രൂരമായ ശിക്ഷകള്‍ വിധിയ്ക്കുന്നവരാണ് താലിബാന്‍കാര്‍. അവര്‍ മുഹമ്മദ് ഖാനെ പിടികൂടിയാല്‍ എന്ത് ശിക്ഷയാകും നല്‍കുക

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ പദ്ധതികള്‍ വിവിധ ലോക രാഷ്ട്രങ്ങളുടെ സഹായത്തോടെ അഫ്ഗാന്‍ നടത്തിയിരുന്നു. ഇതിനൊക്കെ തിരിച്ചടിയാവുകയാണ് പുതിയ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+