കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രാഷ് ലാന്‍ഡ് ചെയ്ത് ടാന്‍സാനിയന്‍ വിമാനം, ഇടിച്ചിറങ്ങിയത് വിക്ടോറിയ തടാകത്തില്‍

Google Oneindia Malayalam News

ഡോഡോമ: ടാന്‍സാനിയന്‍ വിമാനം ബുകോമയില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു. ഇവിടെയുള്ള വിക്ടോറിയ തടാകത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അതേസമയം യാത്രക്കാരുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 43 യാത്രക്കാര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 26 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരങ്ങളും ലഭ്യമല്ല.

IMAGE CREDIT: PTI

1

അതേസമയം ഈ വിമാനം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി പോയി. ഇതിന്റെ വാല്‍ഭാഗം മാത്രമാണ് പുറത്തേക്ക് കാണുന്നത്. ഇതിന് ചുറ്റും രക്ഷാപ്രവര്‍ത്തകരും മത്സ്യബന്ധന ബോട്ടുകളും കാണാം. വിക്ടോറിയ തടാകത്തിന് അടുത്താണ് ബുകോബ വിമാനത്താവളമുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണിത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

ടാന്‍സാനിയയിലെ വന്‍ നഗരമായ ദസ് എസ് സലാമില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. എംവാന്‍സ വഴിയായിരുന്നു ബുകോബയിലേക്ക് ഈ വിമാനം തിരിച്ചത്. എന്നാല്‍ ശക്തമായ കൊടുങ്കാറ്റും മഴയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിമാനത്തിന് ഇടിച്ചിറങ്ങേണ്ടി വന്നത്.

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

രക്ഷാപ്രവര്‍ത്തക സംഘം ഈ വിമാനം തടാകത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ലാന്‍ഡിംഗ് ഗിയര്‍ കുടുങ്ങി പോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, കൂടുതല്‍ ടെക്‌നിക്കല്‍ സഹായം വിമാനത്തിനെ വെള്ളത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ആവശ്യമാണെന്നും റീജ്യനല്‍ ഓഫീസര്‍ ആല്‍ബര്‍ട്ട് ചലമില പറഞ്ഞു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം അപകടത്തില്‍പ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, തന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് സമിയ സുലുഹു പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിസിഷന്‍ എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കെനിയ എയര്‍വേയ്‌സിന്റെ ഭാഗമാണ് ഇവര്‍.

English summary
tanzanian plane crash lands in lake after heavy rain and storm encountered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X