കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചര്‍ക്ക് പ്രസവവേദന; ക്ലാസ് റൂമില്‍ പ്രസവം

Google Oneindia Malayalam News

school baby
ലണ്ടന്‍: ടീച്ചര്‍ക്ക് പ്രസവവേദന, ക്ലാസിലെ കുട്ടികള്‍ക്ക് അത്ഭുതം. പഴഞ്ചൊല്ല് പറയുകയല്ല. ലണ്ടനിലെ ഒരു സ്‌കൂളില്‍ സംഭവിച്ച കാര്യമാണ്. ഡോക്ടര്‍ പറഞ്ഞ ഡേറ്റിന് അഞ്ചുദിവസം മുന്നേ ടീച്ചര്‍ക്ക് പ്രസവവേദന വന്നപ്പോള്‍ ലേബര്‍ റൂമായത് ക്ലാസ് മുറി. സഹായത്തിന് സഹപ്രവര്‍ത്തകരായ ടീച്ചര്‍മാരും. ടീച്ചര്‍മാരുടെ കര്‍മകുശതലതയില്‍ അഭിമാനം തോന്നിയ സ്‌കൂള്‍ മാനേജ്‌മെന്റ് അപ്പോള്‍ത്തന്നെ വിളിച്ച് ഓരോ സര്‍ട്ടിഫിക്കറ്റും കൊടുത്തു.

ഇന്ത്യന്‍ വംശജയായ ഡയാന കൃഷ് വീരമണി എന്ന സ്‌കൂള്‍ ടീച്ചറാണ് ഒരൊറ്റ പ്രസവത്തിലൂടെ വാര്‍ത്തകളിലെ താരമായിരിക്കുന്നത്. എസക്‌സിലെ മാന്‍ഫോര്‍ഡ് പ്രൈമറി സ്‌കൂളിലാണ് 30 കാരിയായ ഡയാന ക്ലാസ് മുറിയില്‍ പ്രസവിച്ചത്. രാവിലെ അധ്യാപകരുടെ പതിവ് യോഗത്തിനിടെയാണ് ഡയാനയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഉടന്‍തന്നെ ഭര്‍ത്താവിനെ വിവരം അറിയിച്ച് സ്‌കൂളിലേക്ക് വരാനും പറഞ്ഞു.

എന്നാല്‍ ഇതിനിടെ വേദന കലശലായ ഡയാന ക്ലാസ് മുറി തന്നെ ലേബര്‍ റൂമാക്കുകയായിരുന്നു. ഭര്‍ത്താവായ വിജയ് വീരമണി സ്ഥലത്തെത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞ് സുഖമായിരിക്കുന്നു. അപ്പോഴേക്കും ആശുപത്രിയില്‍ നിന്നും ആംബുലന്‍സും സ്ഥലത്തെത്തി. തുടര്‍ന്ന് അമ്മയും കുഞ്ഞും നേരെ റംഫോര്‍ഡിലെ ക്വീന്‍സ് ആശുപത്രിയിലേക്ക്.

ജോന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജോനയുടെ മുറി എന്ന് ക്ലാസ് മുറിക്കും പേരിട്ടു. പ്രസവത്തില്‍ ഡയാനയെ സഹായിച്ച ദിത, ക്രിസ്, സാം എന്നീ സഹപ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി. തന്നെ സഹായിച്ച മൂന്നുപേരോടും നന്ദി പറഞ്ഞുകൊണ്ടാണ് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഡയാന ടീച്ചര്‍ വീട്ടിലേക്ക് തിരിച്ചത്.

English summary
A primary school teacher has given birth to her son in a classroom in London. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X