കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ ആക്രമണത്തിൽ പങ്കില്ല, കൈമലർത്തി അഫ്ഗാന്‍ താലിബാൻ, പിന്നിൽ ഐസിസ് !!

Google Oneindia Malayalam News

കാബൂള്‍: കാബൂള്‍ ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന വാദം തള്ളി താലിബാന്‍ വക്താവ്. താലിബാന്‍ വക്താവ് സൈബുള്ള മുജീഹിദാണ് കാബൂള്‍ സ്ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. കാബൂളിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

80 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിൽ താലിബാൻ ഭീകരർക്ക് പങ്കില്ലെന്നും സ്ഫോടനത്തിൽ അപലപിക്കുകയും ചെയ്തു. സ്ഫോടനത്തിൽ അപലപിച്ച് പാകിസ്താനും രംഗത്തെത്തിയിരുന്നു. പാക് വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്തവനയും പുറത്തിറക്കിയിരുന്നു. സ്ഫോടത്തിൽ കാബൂളിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ വീടിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

സ്ഫോടനത്തിൽ അപലപിച്ചു

സ്ഫോടനത്തിൽ അപലപിച്ചു

80 പേരുടെ മരണത്തിനിടയാക്കിയ കാബൂൾ ആക്രമഅണത്തിൽ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി ശക്തമായി അപലപിച്ചു. ബുധനാഴ്ച രാവിലെയാണ് കാബൂളിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപത്ത് സ്ഫോടനമുണ്ടാകുന്നത്. മുസ്ലിങ്ങളുടെ പുണ്യമാസമായ റമദാനിൽ ആക്രമണമുണ്ടായതെന്നും ശ്രദ്ധേയമാണ്.

അഫ്ഗാനിസ്താനൊപ്പം

അഫ്ഗാനിസ്താനൊപ്പം

കാബൂളിലെ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നതായി വിദേശ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ട്വീറ്റിൽ പറയുന്നു.

ദുരന്തനിവാരണ സേന

ദുരന്തനിവാരണ സേന

സ്ഫോടനത്തെത്തുടർന്നുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നിതിനായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം ക്രൈസിസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ, പരിക്കേറ്റവരെയും ബന്ധുക്കളെയും സഹായിക്കുന്നതിന് വേണ്ടിയാണ് സംഘം രൂപീകരിച്ചിട്ടുള്ളത്.

തലസ്ഥാനത്തെ ഞെട്ടിച്ചു

തലസ്ഥാനത്തെ ഞെട്ടിച്ചു

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ അഫ്ഗാനിലുണ്ടായ സ്ഫോടനങ്ങളേക്കാൾ ആഘാതമുള്ളതാണ് ബുധനാഴ്ച കാബൂളിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപത്തുണ്ടായത്. കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നയതന്ത്ര പ്രധാനമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദേശ എംബസികളുടെ കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

 ഐസിസിന് പങ്ക്!!

ഐസിസിന് പങ്ക്!!

ഭീകരസംഘടനയായ ഐസിസ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ അഫ്ഗാനിസ്താനിൽ ആക്രമണം നടത്തുകയും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടികളും സത്രീകളും ഉൾപ്പെടെ 80 പേരുടെ കൂട്ടക്കുരുതിയ്ക്ക് വഴിവെച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

English summary
Taliban spokesperson Zabihullah Mujahid said in a statement the movement's fighters had no involvement and said the movement condemned any such untargetted attacks that caused civilian casualties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X