കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് 450 മില്യൺ ഡോളർ സഹായവുമായി അമേരിക്ക; എഫ് 16 നവീകരിക്കും, ആശങ്കയുമായി ഇന്ത്യ

Google Oneindia Malayalam News

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവികരിക്കാൻ 450 മില്യൺ ഡോളർ പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനമെന്നാണ് യുഎസ് വിശദീകരണം.

ട്രംപ് ഭരണകൂടം നിർത്തലാക്കിയ നടപടിയാണ് ബൈഡൻ പുനരാരംഭിച്ചിരിക്കുന്നത്. പാകിസ്താൻ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ യുദ്ധം നടത്തിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കിയെന്നും സഹായം ഇനിയില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെയുള്ള ട്രംപിന്റെ ട്വീറ്റ്.

1

15 വര്‍ഷം കൊണ്ട് അമേരിക്ക വിഡ്ഢിയെ പോലെ 33 മില്ല്യണ്‍ഡോളര്‍ പാകിസ്താന് നല്‍കിയെന്നും കളവും വഞ്ചനയും മാത്രമാണ് തങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്നും ട്രംപ് വിമർശനമുയർത്തിയിരുന്നു.അതേസമയം പാകിസ്താൻ ഒരു പ്രധാന തീവ്രവാദ വിരുദ്ധ പങ്കാളിയാണെന്നാണ് ബൈഡൻ ഭരണകൂടടത്തിന്റെ വിലയിരുത്തൽ. യുഎസ്- പാകിസ്താൻ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ് എഫ് 16 വിമാനങ്ങളെന്നും യുഎസ് വിലയിരുത്തി.

'നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി, മികച്ച പ്രവർത്തനം', മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്'നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി, മികച്ച പ്രവർത്തനം', മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

2

എഫ് 16 നിലനിർത്തുന്നതിലൂടെ നിലവിലുള്ളതും, ഭാവിയിൽ വരാനിരിക്കുന്നതുമായ് തീവ്രവാദ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ പാക്കിസ്ഥാന് കഴിയുമെന്നും യുഎസ് വിലയിരുത്തി. എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും പാകിസ്താൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് വ്യക്തമാക്കുന്നു. പുതിയ ആയുധങ്ങളോ, യുദ്ധോപകരണങ്ങളോ നിലവിലത്തെ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.

3

എഫ് 16 വിമാനങ്ങളെ നവികരിച്ച് കൂടുതൽ കരുത്തുറ്റതാക്കുന്നതാണ് പദ്ധതി. യുഎസിന്റെ ദേശീയ സുരക്ഷ വിഷയങ്ങളെ എതിർക്കുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്നും പെൻ്റഗൺ വിലയിരുത്തുന്നു.അതേസമയം എഫ് 16 നവികരണങ്ങൾക്കായി യുഎസ്- പാകിസ്താൻ 450 മില്യൺ ഡോളർ പദ്ധതി ആശങ്കജനകമാണെന്ന് പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി പാർത്ഥസാരഥി പറഞ്ഞു.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

4

'എഫ് 16 വിമാനങ്ങൾക്ക് അത്യാധുനിക റഡാർ, മിസൈൽ ശേഷിയുണ്ട്. ഇത് വളരെ വ്യക്തമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒന്നാണ്. വിമാനം പാകിസ്ഥാന് മുൻതൂക്കം നൽകും'പാർത്ഥസാരഥി പറഞ്ഞു. ഇത്തരം ആയുധങ്ങൾ ഇതിന് മുമ്പ് ഇന്ത്യയോട് പാകിസ്താൻ പ്രയോഗിച്ചിട്ടുണ്ടെന്നും ഇന്ത്യയോട് ഒപ്പം നിൽക്കാൻ പാകിസ്താനെ സജ്ജരാക്കാൻ യുഎസ് പദ്ധതിയിടുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.വിഷയം ഗൌരകരമായി എടുക്കണമെന്നും, അമേരികയ്ക്ക് ഇത് സംബന്ധിച്ച കൃത്യമായ ധാരണ നൽകമെന്നും അദേഹം ചൂണ്ടിക്കാട്ടി. വിഷം നിസാരമായി തള്ളികളയാൻ കഴിയുന്ന ഒന്നല്ലന്നും മുൻ ഇന്ത്യൻ ഹൈക്കമീഷ്ണർ വ്യക്തമാക്കി.

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
the Biden Administration has approved USD 450 million F-16 fighter jet fleet sustainment programme to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X