Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്ന സംഘം പിടിയില്‍

ലാഹോര്‍: കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തി വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന സംഘം പോലീസ് പിടിയിലായി. പാക്കിസ്ഥാനിലെ ലാഹോറിലാണ് ഏഴുപേര്‍ പിടിയിലായിരിക്കുന്നത്. ഇതിനോടകം 280 കുട്ടികളെ ഈ സംഘം പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

15 പേര്‍ ഇവരുടെ സംഘത്തിലുണ്ട്. ലാഹോറിലെ ഹുസൈന്‍ കാന്‍ വാലാ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. 14 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡനത്തിനിരയാക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുവരികയും മയക്കുമരുന്ന് നല്‍കി അവശരാക്കിയതിനുശേഷം പീഡിപ്പിക്കുകയും ചെയ്യും. പീഡിപ്പിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് കുട്ടികളെ ഇതുകാണിച്ച് ഭീഷണിപ്പെടുത്തുകയുമാണ് പതിവ്.

rape

ഈ വീഡിയോ ദൃശ്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കാണിച്ച് അവരില്‍ നിന്ന് പണം തട്ടുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല. ഒടുവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിറങ്ങുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധ പരിപാടികള്‍ ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയാണ് ചെയ്തത്. സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീഷണിയില്‍ പേടിച്ച് പെണ്‍കുട്ടികളില്‍ ചിലര്‍ മോഷണവും നടത്തിയിട്ടുണ്ട്. മോഷ്ടിച്ച പണവും ആഭരണങ്ങളും പ്രതികള്‍ക്ക് നല്‍കുകയും ചെയ്തു.

പ്രതികളില്‍ നിന്നും 30 വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ വീഡിയോ ഈ സംഘത്തിന്റെ പക്കലുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഘത്തിലുള്ള മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+