Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ വിറപ്പിച്ച് കൊറോണ; ആകെ മരണം ഒന്നരലക്ഷം കടന്നു, 22 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 154256 പേരാണ് ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചത്. 2250689 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ആദ്യമായി കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 9നായിരുന്നു. ചൈനയിലെ നഗരമായ വുഹാനിലായിരുന്നു ലോകത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 83 ദിവസത്തിന് ശേഷം മരണസംഖ്യ 50000 റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്കിപ്പുറം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് ഒന്നര ലക്ഷം കടന്നിരിക്കുകയാണ്.

മുന്നില്‍ അമേരിക്ക

മുന്നില്‍ അമേരിക്ക

കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 710021 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 37158 പേര്‍ മരിച്ചപ്പോള്‍ 60510 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. അതേസമയം, മരണസംഖ്യയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും രാജ്യത്തെ പഴയ നിലയിലെത്തിക്കാന്‍ ത്രിതല മാര്‍ഗനിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കി.

ഇറ്റലിയും സ്‌പെയിനും

ഇറ്റലിയും സ്‌പെയിനും

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടും മൂന്ന് സ്ഥാനത്തുള്ളത് സ്‌പെയിനും ഇറ്റലിയും ആണ്. 190839 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 20002 പേര്‍ ഇതിനോടകം മരിച്ചു, 74797 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ സ്‌പെയിനില്‍ 7371 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 172434 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. 22745 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 42727 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 2812 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 106962 പേരാണ് ഇറ്റലിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

വീണ്ടും ചൈന

വീണ്ടും ചൈന

അതേസമയം, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ആഴ്ചകള്‍ക്ക് ശേഷം വലിയ കുതിപ്പ് രേഖപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മരണനിരക്കില്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. 1290 ജീവനാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഷ്ടമായിരിക്കുന്നത്. ഇതോടെ ചൈനയില്‍ ആകെ മരിച്ചവരുടെ എണ്ണം 4632 ആയി. നിലവില്‍ 150 താഴെ ആളുകല്‍ മാത്രമാണ് ചൈനയില്‍ ചികിത്സയില്‍ കഴിയുന്നത്. 78000 പേര്‍ക്ക് ചൈനയിലെ കൊറോണ വൈറസ് ഭേദമായിട്ടുണ്ട്.

ഫ്രാന്‍സും ജര്‍മ്മനിയും

ഫ്രാന്‍സും ജര്‍മ്മനിയും

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലും അഞ്ചും സ്ഥാനത്താണ് ഫ്രാന്‍സും ജര്‍മ്മനിയും. ഫ്രാന്‍സില്‍ 147969 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18681 പേര്‍ക്ക് ഫ്രാന്‍സില്‍ നിന്നും ജീവന്‍ നഷ്്ായി 34420 പേര്‍ക്കാണ് രാജ്യത്ത് നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. അതേസമയം, 6027 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജര്‍മ്മനിയില്‍ 141397 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മ്മനിയില്‍ മരണ സംഖ്യ പൊതുവെ കുറവാണ്. 4352 പേരാണ് ജര്‍മ്മനിയില്‍ മരിച്ചത്. 83114 പേര്‍ ഇവിടെ നിന്നും രോഗമുക്തി നേടി.

ഇന്ത്യ

ഇന്ത്യ

രാജ്യത്ത് കൊറോണ വൈറസ് ദിവസേന വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടി കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നു. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 14098 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഐസിഎംആര്‍ കണക്ക് പ്രകാരം ഇന്ന് മാത്രം 1443 സാമ്പിളുകളാണ് പോസിറ്റാവായി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 452ഓളം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 178 പേരും മരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 259 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്ത് ഇതുവരെ 318449 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+