സൗദിയില്‍ അധികാര വടംവലി; സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയും, രാജ്യം പൊട്ടിത്തെറിയുടെ വക്കില്‍!!

സല്‍മാന്‍ രാജാവിന്റെ ആരോഗ്യം വളരെ മോശമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രായാധിക്യം മൂലമുള്ള നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്.

റിയാദ്: പുതിയ കിരീടവകാശിയെ തിരഞ്ഞെടുത്തതിന് ശേഷം സൗദി അറേബ്യയില്‍ അധികാര തര്‍ക്കം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികമായി സൗദി വന്‍ തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് ഈ പ്രതിസന്ധി. പുതിയ പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവ് പദവി ഒഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റൊരു ദുരന്തമാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍.

എണ്ണ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ഓയില്‍പ്രൈസ് ഡോട്ട് കോമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതും ദേശീയ സുരക്ഷ ഇല്ലാതായതുമാണ് സൗദി അറേബ്യ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്

കിരീടവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത് സ്വന്തം മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ്. ഈ പദവിയിലുണ്ടായിരുന്ന സഹോദരന്റെ മകന്‍ മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിക്കൊണ്ടായിരുന്നു രാജാവിന്റെ നീക്കം.

 നായിഫിന് വന്‍ പിന്തുണ

നായിഫിന് വന്‍ പിന്തുണ

നായിഫിനെ പിന്തുണയ്ക്കുന്ന വന്‍ സംഘം സൗദി ഭരണകൂടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ മാറ്റിയതില്‍ ഇവര്‍ കടുത്ത അമര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. നായിഫ് കൊട്ടാരത്തില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

വന്‍ അഴിച്ചുപണി നടത്തി

വന്‍ അഴിച്ചുപണി നടത്തി

ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരേ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ സല്‍മാന്‍ രാജാവിനുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ വിഭാഗത്തില്‍ വന്‍ അഴിച്ചുപണി നടത്തുകയും പുതിയ സുരക്ഷാ വിഭാഗം രൂപീകരിച്ചുമാണ് രാജാവ് ഇതിന് ബദല്‍ കണ്ടെത്തിയത്.

മൊറോക്കോയില്‍ ഒഴിവുദിനം

മൊറോക്കോയില്‍ ഒഴിവുദിനം

എന്നാല്‍, സല്‍മാന്‍ രാജാവ് മൊറോക്കോയില്‍ ഒഴിവുദിനം ചെലവഴിക്കാന്‍ പോകുകയാണ്. ഇതിന്റെ പൂര്‍ണ ചുമതല മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്‍കിയിരിക്കുന്നത്. ഭരണകാര്യങ്ങളിലും വിദേശ നേതാക്കളുമായുള്ള ഇടപെടലുകളിലും മകന് പരിചയമുണ്ടാക്കുകയാണ് ലക്ഷ്യം.

നിരവധി പ്രതിസന്ധികള്‍

നിരവധി പ്രതിസന്ധികള്‍

സൗദിയെ സംബന്ധിച്ചിടത്തോളം നിരവധി പ്രതിസന്ധികളാണ് ഇപ്പോള്‍ നേരിടുന്നത്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഒരു ഭാഗത്ത് ഇറാന്‍, ഹൂഥികള്‍, ഖത്തര്‍ പ്രശ്‌നം എന്നിവയും നേരിടുന്നുണ്ട്. അതിനിടെയാണ് ആഭ്യന്തര കലഹവും.

മുഹമ്മദിനും സമ്മര്‍ദ്ദം

മുഹമ്മദിനും സമ്മര്‍ദ്ദം

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തിപരമായി കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. യമനില്‍ ഹൂഥികള്‍ക്കെതിരേ സൈനിക ആക്രമണം തുടങ്ങിയത് മുഹമ്മദിന്റെ നിര്‍ദേശ പ്രകാരമാണ്. ഇതില്‍ നേരിയ മുന്നേറ്റം പോലുമുണ്ടായയിട്ടില്ല. മാത്രമല്ല മറ്റു പല കാര്യങ്ങളും മുഹമ്മദിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

എണ്ണ വിപണി ഇടിഞ്ഞു

എണ്ണ വിപണി ഇടിഞ്ഞു

എണ്ണ വിപണി കുത്തനെ ഇടിഞ്ഞിരിക്കുന്നു, ഖത്തര്‍ പ്രതിസന്ധിയില്‍ സൗദി സഖ്യത്തിന് കനത്ത തിരിച്ചടി നേരിടുന്നു, ആഭ്യന്തര വളര്‍ച്ച കുറയുകയാണെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു-ഇതെല്ലാം മുഹമ്മദിന് തിരിച്ചടിയാണ്.

രാജാവിന്റെ ആരോഗ്യം

രാജാവിന്റെ ആരോഗ്യം

അതിനിടെ, സല്‍മാന്‍ രാജാവിന്റെ ആരോഗ്യം വളരെ മോശമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രായാധിക്യം മൂലമുള്ള നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിടുക്കത്തില്‍ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.

സ്ഥാനമൊഴിയും

സ്ഥാനമൊഴിയും

അടുത്തു തന്നെ സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയുമെന്ന് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് മുഹമ്മദ് രാജാവാകും. 33 വയസുള്ള വ്യക്തിയാണ് മുഹമ്മദ്. അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ വേണ്ടത്രെ നൈപുണ്യമില്ലെന്ന് ആരോപണമുണ്ട്.

അമേരിക്കക്ക് നല്‍കുന്ന എണ്ണ

അമേരിക്കക്ക് നല്‍കുന്ന എണ്ണ

സൗദി മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്. എണ്ണ പ്രധാന വരുമാന മാര്‍ഗമായുള്ള രാജ്യങ്ങളാണ് ഇവ. ഈ സാഹചര്യത്തില്‍ സൗദിയുടെ നേതൃത്വത്തില്‍ അമേരിക്കക്ക് നല്‍കുന്ന എണ്ണയുടെ അളവ് കുറയ്ക്കാന്‍ മേഖല തീരുമാനിച്ചിട്ടുണ്ട്.

ദേശീയ ഗാര്‍ഡിന്റെ മേധാവി

ദേശീയ ഗാര്‍ഡിന്റെ മേധാവി

അതേസമയം, മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേല്‍ക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജകുടുംബത്തിലെ വലിയൊരു വിഭാഗം മുഹമ്മദിന് എതിരാണ്. മാത്രമല്ല, സൗദി അറേബ്യന്‍ ദേശീയ ഗാര്‍ഡിന്റെ മേധാവി മിതിബ് ബിന്‍ അബ്ദുല്ലയും മുഹമ്മദിന് എതിരാണ്.

അടുത്ത വര്‍ഷം വരെ

അടുത്ത വര്‍ഷം വരെ

മുന്‍ രാജാവ് അബ്ദുല്ലയുമായി അടുപ്പമുള്ളവരാണ് ദേശീയ ഗാര്‍ഡിലെ പ്രമുഖരില്‍ കൂടുതല്‍. മുഹമ്മദ് അടുത്ത വര്‍ഷം രാജാവായി അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ദേശീയ ഗാര്‍ഡ് മുഹമ്മദിന് എതിരായാല്‍ ഭരണം പ്രയാസകരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+