സല്‍മാന്റെ കിക്ക് പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ഗ്രനേഡ് ആക്രമണം
കറാച്ചി: സല്‍മാന്‍ ഖാന്‍ നായകനായ കിക്ക് പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ഗ്രനേഡ് ആക്രമണം. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂലൈ 31 എം എ ജിന്ന റോഡിലെ തിയേറ്ററില്‍ ഹൗസ് ഫുള്ളായി ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. തിയേറ്ററിന്റെ സമുച്ചയത്തിലേക്ക് ഗ്രനേഡ് വര്‍ഷിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

റംസാന്‍ ആഘോഷത്തിനിടെ നഗരത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയില്‍ ബൈക്കില്‍ വന്ന രണ്ടു പേര്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ് ഓടിപ്പോകുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. നാശ നഷ്ടം വിതയ്ക്കുകയും ഭീതി പരത്തുകയുമാകാം ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
നേരത്തെ ജിന്നാ റോഡിലെ തന്നെ രണ്ട് തിയേറ്ററുകള്‍ ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിച്ച സിനിമ പ്രദര്‍ശിപ്പിച്ചതിന് തീവച്ചു നശിപ്പിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ നസീമബാദിലെ ഒരു തിയേറ്ററില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേ സമയം സല്‍മാന്‍ ഖാന്റെ കിക്ക് പാകിസ്ഥാനിലെ വമ്പന്‍ പണംവാരിയ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഈദ് ദിനത്തില്‍ കറാച്ചിയില്‍ 58 ഇടങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഇവിടെ നിന്നും 20.8 ദശലക്ഷം ഇതിനകം വാരി. ഓരോ ഷോയ്ക്കും ചിത്രം പാകിസ്ഥാനില്‍ നിന്നും കളക്ട് ചെയ്യുന്നത് 65,000 മുതല്‍ 70,000 രൂപ വരെയാണ്.












Click it and Unblock the Notifications