Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂളില്‍ മൂന്നും നാലും സ്‌ഫോടനങ്ങള്‍, താലിബാന്റെ വാഹനം പൊട്ടിത്തെറിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും തുടര്‍ സ്‌ഫോടനങ്ങള്‍. ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു ഇരട്ട സ്‌ഫോടനങ്ങള്‍ കൂടി നടന്നിരിക്കുകയാണ്. രണ്ടും കാബൂളിന് സമീപമാണ്. ആദ്യ രണ്ട് സ്‌ഫോടനങ്ങളിലുമുള്ള മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് സമീപമാണ് മൂന്നാം സ്‌ഫോടനം നടന്നത്. താലിബാന്റെ വാഹനം സ്‌ഫോടക വസ്തുവില്‍ ഇടിച്ചാണ് ഈ സ്‌ഫോടനം നടന്നത്. ഐഇഡിയിലാണ് ഈ വാഹനം ഇടിച്ചത്. സ്‌ഫോടനം നടക്കുന്നതിന്റെ ശബ്ദങ്ങള്‍ കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും വ്യാപകമായി ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

1

അതേസമയം കാബൂളില്‍ തന്നെയാണ് നാലാമത്തെയും സ്‌ഫോടനം നടന്നിരിക്കുന്നത്. ഇക്കാര്യം അല്‍ അറേബ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു മണിക്കൂറിനിടെയാണ് ഈ രണ്ട് സ്‌ഫോടനം നടന്നതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂളിലെ വിമാനത്താവളത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പത്ത് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുപതോളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതോളം സാധാരണക്കാരാണ് കൊലപ്പെട്ടത്. 150ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തെ പേടിച്ച് അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അവസാനിപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

പതിനൊന്ന് യുഎസ് മറീനുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കയില്‍ നിന്നുള്ളയാളാണെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ തന്നെ യുഎസ് ആക്രമണത്തിന് പിന്നില്‍ ഐസിസ് സാന്നിധ്യമാണെന്ന് പറഞ്ഞിരുന്നു. താലിബാന്‍ ആക്രമണത്തെ അപലിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് യുഎസ് സൈനിക ബേസിനടുത്ത് സ്‌ഫോടനം നടന്നതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ യുഎസ് മറീനുകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഐസിസിനെ കുറിച്ച് നേരത്തെ തന്നെ താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു യുഎസ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടന്നത്. അബ്ദുള്‍ റഹ്മാന്‍ അല്‍ ലോഗ്രിയാണ് ചാവേറായി എത്തിയ ഒരാളെന്ന് ഐസിസ് സ്ഥിരീകരിച്ചു. ഇയാളുടെ ചിത്രങ്ങളും പുറത്തുവിട്ടു. അതേസമയം യുഎസ് സൈനികര്‍ അടക്കം കൊല്ലപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരുമെന്ന് യുഎസ് മറീന്‍ കോര്‍പ്പ്‌സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ്. കൊല്ലപ്പെട്ട സൈനികരെ അനുസ്മരിക്കുകയും ആക്രമണത്തെ അപലപിക്കുകയും ബൈഡന്‍ ചെയ്യുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
    Afghanistan Headache Becomes Migraine

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+