പാകിസ്താനു വേണ്ടി കശ്മീരില്‍ സൈന്യത്തെ അയക്കും!!!ചൈനയുടെ താക്കീത്!!!

Subscribe to Oneindia Malayalam

ദില്ലി: പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന ശക്തമായ താക്കീതുമായി ചൈന. ചൈനീസ് ദേശീയ ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

തര്‍ക്ക പ്രദേശമായ ഡോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ സ്റ്റഡീസ് വിഭാഗം മേധാവി ലോങ് ഷിന്‍ചുന്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തര്‍ക്കപ്രദേശമായ ഡോക്‌ലയില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യക്കില്ല. എന്നാല്‍  ഇന്ത്യ അതിന് മുതിര്‍ന്ന സാഹചര്യത്തില്‍ പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലെ സൈന്യത്തെ അയക്കാനും ചൈന തയ്യാറാകും. ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ല. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

അതിരു കടക്കരുത്

അതിരു കടക്കരുത്

ഇന്ത്യന്‍ സൈന്യത്തെ അയക്കണമെന്ന് ഭൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അത് അതിര്‍ത്തിയില്‍ മാത്രമേ പറ്റൂ. തര്‍ക്ക പ്രദേശത്ത് സൈന്യത്തെ അയക്കാന്‍ ഇന്ത്യക്ക് അവകാശമില്ല. ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ല. അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

പാകിസ്താനും കശ്മീരും സംസാരത്തില്‍ വരുന്നത് ആദ്യം

പാകിസ്താനും കശ്മീരും സംസാരത്തില്‍ വരുന്നത് ആദ്യം

അതിര്‍ത്തി പ്രശ്‌നം ആരംഭിച്ച് ഇതാദ്യമായാണ് പാകിസ്താന്റെയും കശ്മീരിന്റെയും പേര് വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്. പാകിസ്താന്‍ ആവശ്യപ്പെടുന്ന പക്ഷം മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഡോക്‌ലയില്‍ ഉണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയും പാകിസ്താനുമായി ബന്ധപ്പെട്ട തര്‍ക്ക പ്രദേശങ്ങളിലെല്ലാം ഇന്ത്യക്ക് ഇടപെടാനാകുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ഭൂട്ടാനും നേപ്പാളും സൂക്ഷിക്കണം

ഭൂട്ടാനും നേപ്പാളും സൂക്ഷിക്കണം

ഭൂട്ടാനും നേപ്പാളിനും ശക്തമായ താക്കീതും ചൈന നല്‍കുന്നുണ്ട്. ഇരു രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ദ്ധിച്ചിരിക്കുകയാണ്. സിക്കിമിനെ പോലെ ഇന്ത്യയുടെ കീഴിലുള്ള ഒരു സംസ്ഥാനമായി മാറാതിരിക്കാന്‍ ഭൂട്ടാനും നേപ്പാളും ശ്രദ്ധിക്കണമെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യ നേതാവാകുന്നു

ഇന്ത്യ നേതാവാകുന്നു

കഴിഞ്ഞ കുറേ നാളുകളായി അന്താരാഷ്ട്ര തലത്തിലുള്ള സമത്വത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചുമൊക്കെ ഇന്ത്യ സംസാരിക്കുന്നുണ്ട്. എന്നാല്‍ തെക്കന്‍ ഏഷ്യയില്‍ ഇന്ത്യ പുലര്‍ത്തി വരുന്നത് അധീശത്വ മനോഭാവമാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ സംബന്ധിച്ച സാമാന്യ തത്വങ്ങള്‍ പോലും ഇന്ത്യ മറക്കുന്നു എന്നു ലേഖനത്തില്‍ ആരോപിക്കുന്നു.

അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം

അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം

റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് യുദ്ധസമാനമായ സാഹചര്യമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. 1962 ലെ യുദ്ധം ഓര്‍മ്മിപ്പിച്ചു കൊണ്ട് ചൈന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന് ചൈന തിരിച്ചടിക്കുകയും ചെയ്തു.

ചൈനീസ് സൈന്യം പരിശീലത്തില്‍

ചൈനീസ് സൈന്യം പരിശീലത്തില്‍

ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധത്തിന് ഒരുക്കമെന്ന വണ്ണം
തീവ്രപരിശീലനമാണ് ചൈനീസ് സൈന്യം നടത്തിയത്. യുദ്ധ ടാങ്കുകളടക്കമുള്ള പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. കൂടാതെ തത്സമയ വെടിവെയ്പ്പ് പരിശീലനവും സൈന്യം നടത്തിയിരുന്നു.

പ്രശ്നം റോഡ് നിര്‍മ്മാണം

പ്രശ്നം റോഡ് നിര്‍മ്മാണം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്‌ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.

English summary
Third Country’s Army Could Enter Kashmir for Pakistan: Latest Threat from China
Please Wait while comments are loading...