ഒളിംപിക്‌സ് ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍; കൂടുതല്‍ പേര്‍ക്ക് കൊവിഡ്, കായിക ലോകം ആശങ്കയില്‍
ടോക്ക്യോ: ഒളിംപിക്‌സ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ഒളിംപിക് വില്ലേജില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്ന് ഒളിംപിക് സംഘടകര്‍ അറിയിച്ചു. യുഎസിന്റെ പുരുഷ ബിച്ച് വോളിബോള്‍ താരമായ ടെയ്‌ലര്‍ ഗ്രാബ്‌സ്, ബ്രിട്ടന്റെ ലോക ഒന്നാം നമ്പര്‍ ഷൂട്ടര്‍ അംബര്‍ ഹില്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
കഴിഞ്ഞ ദിവസം 11 പുതിയ പോസിറ്റീവ് കേസുകള്‍ സംഘാടകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഒളിമ്പിക് വില്ലേജില്‍ ആകെ 86 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒളിപിംക്‌സ് നഷ്ടമാകും. നേരത്തെ ഡച്ച് താരം സ്‌കേറ്റ് ബോര്‍ഡ് താരം കാന്‍ഡി ജേക്കബസിന് കൊവിഡ് പോസിറ്റീവായിരുന്നു. അവര്‍ക്കും ഒളിപിംക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ചെക്ക് റിപ്പബ്ലിക്കിന്റെ ടേബിള്‍ ടെന്നീസ് താരം പാവേല്‍ സിറുകെകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച് വോളി ബോള്‍ കോച്ചിനും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, 2020 ജൂലായില്‍ തുടങ്ങേണ്ടിയിരുന്നു ഒളിംപിക്‌സാണ് ഒരു വര്‍ഷം വൈകി ഇപ്പോള്‍ നടക്കുന്നത്. 125 വര്‍ഷം നീണ്ട ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഗെയിംസ് നീട്ടിവച്ചത്. നേരത്തെ ലോകയുദ്ധം കാരണം മൂന്ന് തവണ ഉപേക്ഷിച്ചിരുന്നു.
Recommended Video
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications