യമന്‍ സിഐഡി ആസ്ഥാനത്തിനു നേരെ ഐസിസ് ആക്രമണം; നിരവധി മരണം

  • Posted By:
Subscribe to Oneindia Malayalam

അദ്ന്‍: യമനിലെ തുറമുഖ നഗരമായ അദ്‌നിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഐസിസ്ന്റെ പ്രാദേശിക വിഭാഗമാണ് ആക്രമണത്തിന് പിന്നില്‍. സിഐഡി കാര്യാലയത്തിലെ 50 ഉദ്യോഗസ്ഥരെ വധിച്ചതായി ഐ.എസ് അവകാശപ്പെട്ടു. കോര്‍മക്‌സര്‍ ജില്ലയില്‍ ആദ്യം കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷമാണ് തോക്കുധാരികളായ ഭീകരര്‍ സിഐഡി കെട്ടിടത്തിലേക്ക് കയറിയത്. സൈനിക വേഷത്തിലെത്തിയ മൂന്നു പേരാണ് കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അകത്തുനിന്ന് വെടിയൊച്ചകളോ സ്‌ഫോടന ശബ്ദമോ കേട്ടിട്ടില്ലെന്ന് തദ്ദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ വ്യക്തമാക്കി. ഭീകരവാദികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പരാജയത്തിന്റെ പടിവാതില്‍ക്കലും ക്രൂരത കൈവിടാതെ ഐസിസ് ; ബോംബാക്രമണത്തില്‍ 75 മരണം
ഇതുകൂടാതെ യമനിലെ ദര്‍സാദ് പ്രദേശത്തെ ഇസ്ലാഹ് പാര്‍ട്ടി ഓഫീസിനു നേരെയും കാര്‍ബോംബ് ആക്രമണമുണ്ടായി. ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ടില്ല. ഉപേക്ഷിക്കപ്പെട്ട കെട്ടിടമാണിതെന്നാണ് കരുതുന്നത്. യമനിലെ പ്രധാന പ്രതിപക്ഷ കക്ഷിയാണ് ഇസ്ലാഹ് പാര്‍ട്ടി. സൗദി സഖ്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ താല്‍ക്കാലിക കേന്ദ്രമാണ് അദ്ന്‍. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പതിവാണ്. ശിയാ വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലായിരുന്ന അദ്ന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സൗദിയുടെ പിന്തുണയോടെ പ്രാദേശിക സായുധസംഘങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ അല്‍ ഖാഇദ- ഐ.എസ് ആക്രമണങ്ങളെ ചെറുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

terrorism

മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ദരിദ്ര രാജ്യമായ യമനില്‍ 2014ല്‍ തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തികള്‍ പിടിച്ചെടുത്തതോടെയാണ് പുതിയ സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനിടയില്‍ 10,000ത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്നാണ് കണക്ക്. സൗദി വിമാനത്താവളത്തിനു നേരെ ഹൂത്തികള്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായി ഞായറാഴ്ച തലസ്ഥാനമായ സനായില്‍ സൗദി മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. 29 വ്യോമാക്രമണങ്ങളാണ് സനായുടെ വിവിധ ഭാഗങ്ങളിലുണ്ടായത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
At least 15 people have been killed in Yemen's coastal city of Aden

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്