ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും; ഗാസയില്‍ കണ്ണുനനയിപ്പിക്കുന്ന കാഴ്ച്ച!!
ഗാസ: മൂന്ന് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രയേലും പലസ്തീന് സായുധ സംഘമായ ഇസ്ലാമിക് ജിഹാദും. ഇരുവരും തമ്മില്‍ പരസ്പരം സമാധാനം പുലര്‍ത്താനാണ് തീരുമാനം. ഗാസയില്‍ ഇസ്രയേല്‍ മൂന്ന് ദിവസമായി ബോംബിങ് തുടരുകയായിരുന്നു. സങ്കടകരമായ കാഴ്ച്ചയാണ് ഗാസയില്‍ കാണാന്‍ സാധിക്കുക.

44 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ പതിനഞ്ച് പേര് കുട്ടികളാണ്. ഞായറാഴ്ച്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇസ്രയേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും പിന്നാലെ പലസ്തീന്റെ മിസൈല്‍ ആക്രമണവും വന്നു. എന്നാല്‍ ഇസ്ലാമിക് ജിഹാദിന് ഹമാസ് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
ഇരുപക്ഷവും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ പരസ്പരം പ്രകോപനം പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളോട് ക്ലാസുകളിലേക്ക് എത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ഗാസ മുനിസിപ്പാലിറ്റി തെരുവിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബ് വര്‍ഷിക്കാന്‍ തുടങ്ങിയത്. കെട്ടിടങ്ങള്‍ ഒന്നാകെ തകരുകയും, അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായിരുന്നു.
ഇസ്ലാമിക് ജിഹാദിന്റെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചത്. ഇസ്ലാമിക് ജിഹാദിന്റെ സീനിയര്‍ കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ട 44 പേരില്‍ പകുതിയും സാധാരണക്കാരാണെന്ന് പലസ്തീന് അധികൃതര്‍ പറഞ്ഞു.
350ത്തോളം പലസ്തീന്‍കാര്‍ക്കാണ് പരിക്കേറ്റത്. ഇസ്രയേലിലേക്ക് നൂറിലധികം മിസൈലുകളും ഇസ്ലാമിക് ജിഹാദ് വര്‍ഷിച്ചിരുന്നു. എന്നാല്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഉള്ളത് കൊണ്ട് ഇതിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പതിനൊന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന് ശേഷം ഗാസയിലെ സാഹചര്യങ്ങള്‍ ഏറ്റവും മോശം അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. ആ സമയത്ത് 250 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഈജിപ്തിന്റെ മധ്യസ്ഥതയിലായിരുന്നു ഇരുവരും ഒത്തുതീര്‍പ്പിലെത്തിയത്. ഐക്യരാഷ്ട്രസഭയും ഖത്തറും ഒപ്പം ഇടപെട്ടു.
ഇസ്രയേല്‍ തടങ്കലില്‍ വെച്ച ഇസ്ലാമിക് ഗ്രൂപ്പിന്റെ രണ്ട് സുപ്രധാന നേതാക്കളെ വിട്ടയക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഈജിപ്ത് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ വഴങ്ങിയത്. രണ്ട് പേരും ജയിലില്‍ നിരാഹാര സമരം തുടങ്ങിയെന്നും സൂചനയുണ്ട്. ഇവരുടെ മോചനം പ്രധാനപ്പെട്ടതാണെന്ന് ഇസ്ലാമിക് ഗ്രൂപ്പ് പറഞ്ഞു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications