കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വ്യാജവാര്‍ത്താ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആദ്യ നാലു സ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ...

പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനാണ് വ്യാജ വാര്‍ത്തയ്ക്കുള്ള ട്രംപിന്റെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: മാധ്യമങ്ങൾക്കെതിരെ പ്രതിഷേധവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ വ്യാജ വാർത്താ പുരസ്കാരം പ്രഖ്യാപിച്ചാണ് മാധ്യമങ്ങളോടുള്ള പ്രതിഷേധം ട്രംപ് അറിയിച്ചത്. ട്രംപിനെതിരെ വിമർശനവുമായി നിരന്തരം രംഗത്തു വരുന്ന ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് തു‍ങ്ങിയ മാധ്യമങ്ങളാണ് ട്രംപിന്റെ വ്യാജ വാർത്താ പുരസ്കകാരം പട്ടികയിലെ പ്രമുഖർ. അതേസമയം പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനാണ് വ്യാജ വാര്‍ത്തയ്ക്കുള്ള ട്രംപിന്റെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. എബിസി ന്യൂസ്, സിഎന്‍എന്‍, ടൈം, വാഷിങ്ടന്‍ പോസ്റ്റ് എന്നീ മാധ്യമങ്ങള്‍ക്കും 'വ്യാജ വാര്‍ത്തകളുടെ പേരില്‍' പ്രത്യേക പുരസ്‌ക്കാരങ്ങളുള്ളതായി ട്രംപ് ട്വിറ്ററില്‍ അറിയിച്ചു.

trump

പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, മിന്നൽ ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം വ്യക്തമാക്കി അധികൃതർപാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, മിന്നൽ ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം വ്യക്തമാക്കി അധികൃതർ

അതേസമയം മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. യുഎസിൽ മികച്ച മാധ്യമപ്രവർത്തകർ ഉണ്ട്. അതേസമയം നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഇപ്പോള്‍ ഈ അവാര്‍ഡ് നല്‍കുന്നത്. അമേരിക്കൻ ജനങ്ങൾക്ക് എന്നും അഭിമാനിക്കാവുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇവര്‍ നല്‍കിയതെന്നും ട്രംപ് പരിഹസിച്ചു. അതേസമയം ട്രംപിനെ രൂക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം ഇത്...പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം ഇത്...

ന്യൂയോർക്ക് ടൈംസിനോട് ദേഷ്യം

ന്യൂയോർക്ക് ടൈംസിനോട് ദേഷ്യം

ആദ്യംമുതലെ ട്രംപും അമേരിക്കയിലെ പ്രമുഖ മാധ്യമവുമായ ന്യൂയോർക്ക് ടൈംസു തമ്മിൽ ആശയ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു.യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ച ദിവസം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് അസാധ്യമെന്നു വാര്‍ത്ത നല്‍കിയതിനാണ് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇക്കാരണമാണ് മാധ്യമത്തെ വ്യാജ വാർത്തയ്ക്കുള്ള പുരസ്കാരം ലഭിക്കാനുളള കാരണം. ന്യൂയോർക്ക് ടൈംസിന്റെ തൊട്ടു പിന്നാലെ എബിസി ന്യൂസുണ്ട്. മൂന്നാം സ്ഥാനത്ത് സിഎന്‍എന്നും നാലാംസ്ഥാനത്ത് വാഷിങ് ടൺ പോസ്റ്റുമാണ്.

നല്ല വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല

നല്ല വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല

യുഎസിൽ തന്റെ ഭരണത്തിലെ നല്ല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഭീകര സംഘടനയായ ഐസിസിന്റെ പിൻമാറ്റം, യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടുന്നതുള്‍പ്പെടെയുള്ളവ ഇവർ റിപ്പോർട്ട് ചെയ്യുന്നില്ല. കൂടാതെ തന്റെ ഭരണത്തിൻ കീഴിൽ ഇനിയും അമേരിക്ക ഉന്നതങ്ങൾ കീഴടക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്.

ട്രംപുമായി ഉടക്ക്

ട്രംപുമായി ഉടക്ക്

യുഎസിലെ പ്രമുഖ മാധ്യമങ്ങളായ സിഎന്‍എന്‍, എബിസി ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടന്‍ പോസ്റ്റ് തുടങ്ങിയ ഏറെ നാളുകളായി ട്രംപുമായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. ഈ മാധ്യമങ്ങൾക്കാണ് ട്രംപ് പുരസ്കാരം നൽകി അപമാനിച്ചത്. ട്രംപിനെതിരെ ശബ്ദം ഉയർത്തിയതിനാണ് ന്യൂയോർക്ക് ടൈംസിന് വ്യാജ വാർത്ത പുരസ്കാരം നൽകിയത്. വിക്കിലീക്‌സ് രേഖകള്‍ കാണാന്‍ ട്രംപിനും മകനും അനുവാദം നൽകിയിരുന്നുവെന്ന വാര്‍ത്ത നല്‍കിയ സിഎന്‍എൻ നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് റഷ്യയുമായി ബന്ധപ്പെടാന്‍ ട്രംപ് നിര്‍ദേശിച്ചെന്നു എബിസി ന്യൂസും വാർത്ത നൽകിയിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം

അതേസമയം വ്യാജ വാർത്ത പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ട്രംപിനെ വിമർശിച്ച് റിപ്പബ്ലിക് സെനറ്റർ രംഗത്തെത്തിയിരുന്നു. പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നു സെനറ്റർ പറഞ്ഞു. ട്വിറ്ററ്‍ അക്കൗണ്ടിലൂടെയാണ് മാധ്യമങ്ങൾക്കുള്ള പുരസ്കാരം ട്രംപ് പുറത്തു വിട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും പട്ടികയുടെ ലിങ്ക് നല്‍കിയിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ആളുകളുടെ തള്ളിക്കയറ്റത്തില്‍ റിപ്പബ്ലിക്കന്‍ പാർട്ടി വെബ്സൈറ്റ് നിശ്ചലമായിരുന്നു.

English summary
Trump reveals winners of controversial 'Fake News Awards'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X