പുടിന്-സെലന്‍സ്കി കൂടിക്കാഴ്ച്ച ഉടനെന്ന് ട്രംപ്; സമാധാനം അകലെയല്ലെന്ന പ്രതീക്ഷ നല്കി വൈറ്റ് ഹൗസ് ചര്‍ച്ച
വാഷിങ്ടണ്‍: സമാധാന പ്രേമികള്‍ ഉറ്റുനോക്കിയ ട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ച്ചയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും യുക്രൈനില്‍ സമാധാനം അകലെയല്ലെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയും ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി കൂടിക്കാഴ്ച നടത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സമാധാന പ്രഖ്യാപനങ്ങള്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച്ച അവസാനിച്ചത്. അതേസമയം, സമാധാനത്തിനായുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

യുക്രൈന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പുടിന്-സെലന്‍സ്കി നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച വൈകാതെ ഉണ്ടാകും. യുക്രൈന് ഭൂമി റഷ്യയ്ക്കു വിട്ടുകൊടുക്കുന്നതിലുള്ള തര്‍ക്കങ്ങള്‍ ഈ കൂടിക്കാഴ്ച്ചയില്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഇതിനുള്ള വേദി ഉടന്‍ തീരുമാനിക്കും.
ഇതുകൂടാതെ ട്രംപ്-പുടിന്-സെലന്‍സ്കി ത്രികക്ഷി സമ്മേളനവും ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. മേഖലയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനാണ് ട്രംപ് അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നത്. ഫ്രാന്‍സ്, യുകെ, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളും സമാധാന ശ്രമങ്ങള്‍ക്കായി വൈറ്റ് ഹൗസിലുണ്ട്.
പ്രധാന യൂറോപ്യന്‍ നേതാക്കളായ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ എന്നിവരും വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ക്കായി സന്നിഹിതരായിരുന്നു.
മൂന്ന് വര്‍ത്തിലേറെയായി അനിശ്ചിതമായി തുടരുന്ന റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകമായ നീക്കങ്ങളാണ് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി ഇത്രയധികം ലോക നേതാക്കള്‍ ഒരുമിച്ച് ഇരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും റഷ്യ യുക്രൈനില്‍ ആക്രമണം നടത്തിയിരുന്നു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ ആവശ്യം. സെലന്‍സ്കിയെ സമ്മര്‍ദത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ പ്രതിരോധിക്കുകയാണ് യൂറോപ്യന്‍ നേതാക്കളുടെ ലക്ഷ്യം.
സമാധാനം സ്ഥാപിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് സെലന്‍സ്കി നന്ദി പറഞ്ഞു. കഴിഞ്ഞ തവണ ട്രംപുമായുള്ള സെലന്‍സ്കിയുടെ കൂടിക്കാഴ്ച്ച അവസാനിച്ചത് പരസ്പരമുള്ള വാക്പോരിലായിരുന്നു. എന്നാല്‍ ഇക്കുറി ശുഭാപ്തി വിശ്വാസത്തോടെയാണ് സെലന്‍സ്കി ചര്‍ച്ചയിലുടനീളം കാണപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണെന്നും അദ്ദേഹം പറഞ്ഞു. പുടിനും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും നന്നായി ഭവിച്ചാല്‍ ഇന്നുതന്നെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
സെലന്‍സ്കിയുമായുള്ള ചര്‍ച്ചകള്‍ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് 15-ന് അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സെലന്‍സ്കിയുമായും കൂടിക്കാഴ്ച നടത്തിയത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications