പത്ത് രാഷ്ട്രങ്ങളേക്കാള്‍ മികച്ചത്, ഇന്ത്യയടക്കം, ട്രംപിന്റെ പുതിയ അവകാശവാദം, കൂടുതല്‍ ടെസ്റ്റുകള്‍!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ലോകരാജ്യങ്ങളെ മുഴുവന്‍ ചെറുതാക്കി കാണിച്ചാണ് ട്രംപിന്റെ പുതിയ വിമര്‍ശനം. പത്ത് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ അമേരിക്ക നടത്തിയെന്നാണ് ട്രംപിന്റെ അവകാശവാദം. അതേസമയം രാജ്യത്ത് മരണനിരക്കുകള്‍ വര്‍ധിച്ച് വരികയും, ട്രംപിന്റെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നും വിമര്‍ശനം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ട്രംപ് തന്റെ മികവ് കൂടി സൂചിപ്പിക്കുന്ന വിധ ംപുതിയ കണക്കുകള്‍ നിരത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ യുഎസ് നടത്തിയെന്ന് ട്രംപ് പറയുന്നു.

യുഎസ് ഘട്ടം ഘട്ടമായി പുരോഗതി നേടുകയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ ഉറപ്പായും സാധിക്കും. യുഎസ് ഇതുവരെ 4.18 മില്യണ്‍ ആളുകളിലാണ് ടെസ്റ്റുകള്‍ നടത്തിയത് ലോകത്ത് തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണിത്. മറ്റുള്ളവരൊന്നും ഇത്ര ടെസ്റ്റുകള്‍ നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. പത്ത് രാജ്യങ്ങളെ ഒരുമിച്ച് ചേര്‍ത്താല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ യുഎസ് നടത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, ഇന്ത്യ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് അമേരിക്കയെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ മരണനിരക്കില്‍ ഇവരേക്കാള്‍ എത്രയോ മുന്നിലാണ് യുഎസ്.
അതേസമയം രാജ്യത്ത് ജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് തെരുവില്‍ ഇറങ്ങുന്ന സമയത്താണ് ട്രംപ് ഇത്തരം അവകാശവാദമുന്നയിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കെതിരെ വിപ്ലവാഹ്വാനവും ട്രംപ് നടത്തിയിരുന്നു. യുഎസ്സില്‍ മരണനിരക്ക് 40000 പിന്നിട്ട് കുതിക്കുകയാണ്. 7,64000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. യുഎസ്സില്‍ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഇതുവരെ രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഉള്ളത്. 17,600 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ എട്ട് ദിവസമായി ഇവിടെ മരണനിരക്ക് കുറഞ്ഞ് വരികയാണ്. രോഗത്തിന്റെ വ്യാപ്തി കുറഞ്ഞ് വരുന്നുവെന്നാണ് സൂചന. ന്യൂയോര്‍ക്കിലെ സാഹചര്യത്തില്‍ ആശ്വാസമുണ്ട്. വലിയ രീതിയിലാണ് മരണനിരക്ക് കുറഞ്ഞത്. മുന്‍ സാഹചര്യത്തെ വെച്ച് ഇത് വലിയ നേട്ടമാണെന്നും ട്രംപ് പറഞ്ഞു.
ഇറ്റലിയും സ്‌പെയിനും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് എതിരായിരുന്നു. അവര്‍ വലിയ വില ഇതിന് നല്‍കേണ്ടി വന്നെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഇത്തരമൊരു കടുത്ത തീരുമാനം എടുത്തിട്ടില്ലെങ്കില്‍ ലക്ഷങ്ങള്‍ മരിച്ച് വീഴുമായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളും, സ്‌റ്റേ അറ്റ് ഹോമും ഫലിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അമേരിക്കയിലെ 95 ശതമാനം ജനങ്ങളും സ്റ്റേ അറ്റ് ഹോമിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മരണനിരക്ക് 60000 എത്താനേ സാധ്യതയുള്ളൂ. മുമ്പ് ഒരു ലക്ഷം പേര്‍ മരിക്കാനിടയുണ്ടായിരുന്നു. ഇത് കുറയ്ക്കാന്‍ സാധിച്ചു. ഇപ്പോഴത്തെ മരണനിരക്ക് ഒരു പകര്‍ച്ച പനി വന്നാല്‍ ഉണ്ടാവുന്ന അത്രയാണ് ഉള്ളതെന്ന് ട്രംപ് സൂചിപ്പിച്ചു.
Recommended Video
കോവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ആരോഗ്യ രംഗം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. സിയാറ്റില്‍, ഡിട്രോയിറ്റ്, ന്യൂഓര്‍ലിയന്‍സ്, ഇന്ത്യാനപോളിസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. തന്റെ ഭരണകൂടത്തിന്റെ ശക്തമായ നയങ്ങള്‍ വിജയിച്ചതിന്റെ സൂചനയാണിത്. സ്വാര്‍ത്ഥയില്ലാതെ സഹകരിച്ചതിന് അമേരിക്കന്‍ ജനതയോട് നന്ദി പറയുന്നു. ഒരുപാട് ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രാജ്യം സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ തനിക്ക് സാധിക്കും. ഒന്നും അടച്ചിടേണ്ട അവസ്ഥയില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം എല്ലാ ഗവര്‍ണര്‍മാരും നന്നായി പ്രവര്‍ത്തിച്ചു. ചിലരുണ്ട്, അവര്‍ എന്തൊക്കെ വന്നാലും തൃപ്തിപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. നാളെ കൊറോണയ്ിക്ക് വാക്‌സിന്‍ കണ്ടെത്തിയാലും അവര്‍ കുറ്റം പറയുമെന്ന് ട്രംപ് പരിഹസിച്ചു.












Click it and Unblock the Notifications