തുര്‍ക്കിയിലും സിറിയയിലും പ്രതീക്ഷകള്‍ അവസാനിക്കുന്നു; മരണനിരക്ക് ഇരുപതിനായിരത്തിലേക്ക്
പലര്‍ക്കും താമസിക്കാന്‍ ഇടമില്ല. കുടിക്കാന്‍ വെള്ളവുമില്ല. ഇവര്‍ എങ്ങനെ ഈ അതിശൈത്യത്തെ അതിജീവിക്കുമെന്ന കാര്യം അവ്യക്തമാണ്

ഇസ്താബൂള്‍: തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരെ രക്ഷിക്കാമെന്ന പ്രതീക്ഷകള്‍ അവസാനിക്കുകയാണ്. കൂടുതല്‍ മൃതദേഹങ്ങളാണ് തുര്‍ക്കിയിലും സിറിയയിലുമായി കിട്ടിക്കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഇരുപതിനായിരത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.
സിറിയയിലെ വിമത മേഖലകളില്‍ ഇന്ന് യുഎന്‍ നേതൃത്വത്തില്‍ സഹായങ്ങള്‍ ലഭ്യമായത്. അതിശൈത്യം ഇവരെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ഇത് തിരച്ചിലും ദുഷ്‌കരമാക്കിയിരിക്കുകയാണ്.
പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി ആളുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇവരെ പ്രതികൂല കാലാവസ്ഥയെ മറികടന്ന് വേണം രക്ഷപ്പെടുത്താന്‍. അത് എളുപ്പത്തില്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പലര്‍ക്കും താമസിക്കാന്‍ ഇടമില്ല. കുടിക്കാന്‍ വെള്ളവുമില്ല. ഇവര്‍ എങ്ങനെ ഈ അതിശൈത്യത്തെ അതിജീവിക്കുമെന്ന കാര്യം അവ്യക്തമാണ്. തുര്‍ക്കിയിലെ ദക്ഷിണ മേഖല നഗരമായ അന്താക്യയില്‍ ദയനീയ കാഴ്ച്ചകളാണ് കാണാന്‍ സാധിക്കുക.
പല ആളുകളുടെയും ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രി പുറത്ത് കാത്തിരിക്കുകയാണ്. പലരും ബന്ധുക്കള്‍ക്കായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഊഹിക്കാവുന്നതിലും അപ്പുറം മരണസംഖ്യ എത്തി എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
സിറിയന്‍ അഭയാര്‍ത്ഥിയായ റാനിയ സബൂബിക്ക് പറയാനുള്ളത് നെഞ്ചു തകര്‍ന്നു പോകുന്ന കാര്യമാണ്. തന്റെ അമ്മായിയെ കണ്ടെത്തി. ഇതുവരെ അമ്മാവനെ കണ്ടെത്തിയില്ലെന്ന് റാനിയ പറയുന്നു. കുടുംബത്തിലെ എട്ട് പേരെയാണ് റാനിയക്ക് ഭൂകമ്പത്തില്‍ നഷ്ടമായത്.
പലരും പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ വേണ്ടിയാണ് മൃതദേഹം തിരയുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. രക്ഷപ്പെടുത്താനുള്ള കാലയളവായി വിദഗ്ധര്‍ തന്നെ പറയുന്നത കാലയളവ് ദുരന്തം നടന്ന് 72 മണിക്കൂറിനുള്ളിലാണ്.
അതേസമയം രക്ഷാപ്രവര്‍ത്തക സംഘം സഹായവും കൊണ്ട് സിറിയയുടെ ഉത്തര പശ്ചിമ മേഖലയില്‍ ഇന്ന് എത്തിയത് ആശ്വാസകരമാണ്. തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥാണ് എല്ലാവരെയും പ്രശ്‌നത്തിലാക്കുന്നത്. സിറിയന്‍ സൈന്യം നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് സഹായമൊന്നും എത്തിയിട്ടില്ല.
സിറിയയില്‍ ഒരു ദശാബ്ദത്തോളമായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര യുദ്ധം രക്ഷാപ്രവര്‍ത്തനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഇവിടെയുള്ള ആശുപത്രികള്‍ അടക്കം സ്‌ഫോടനത്തില്‍ തകര്‍ന്നതാണ്. തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലാണെങ്കില്‍ മൈനസ് അഞ്ച് ഡിഗ്രിയാണ് താപനില. പലരും കാറുകളിലും ടെന്റുകളിലുമൊക്കെയാണ് താമസിക്കുന്നത്.












Click it and Unblock the Notifications