തുര്‍ക്കി തിരഞ്ഞെടുപ്പ്; ഉര്ദുഗാന് ലക്ഷ്യം നേടിയില്ല, വീണ്ടും വോട്ടെടുപ്പ്, സമ്പൂര്‍ണ വിവരം
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിക്കാതെ റജബ് ത്വയ്യിബ് ഉര്ദുഗാന്. അദ്ദേഹത്തിനോ പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ കിലിജ്ദരോഗ്ലുവിനോ 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ല. ഉര്ദുഗാന് 49.3 ശതമാനം വോട്ടും കെമാലിന് 45.2 ശതമാനം വോട്ടുമാണ് കിട്ടിയത്. സമീപകാല തിരഞ്ഞെടുപ്പില്‍ ഉര്ദുഗാന് കനത്ത വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്.
തുര്‍ക്കിയില്‍ മികച്ച പ്രതിഛായയുള്ള നേതാവാണ് പ്രിഡിഡന്റ് ഉര്ദുഗാന്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. രക്ഷാപ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ ഉര്ദുഗാന് കീഴിലുള്ള സര്‍ക്കാരിന് സാധിച്ചില്ല. ഇതോടെ ജനവികാരം അദ്ദേഹത്തിന് എതിരായിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

നാല് സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുണ്ടായിരുന്നത്. ഒരാള്‍ കഴിഞ്ഞ വ്യാഴാഴ്ച പിന്മാറി. ഉര്ദുഗാന്, കെമാല്‍ എന്നിവര്‍ക്ക് പുറമെ സിനാന് ഓഗന് ആണ് ജനവിധി തേടിയത്. ഇദ്ദേഹത്തിന് 5.28 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ ഒരാള്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാന്‍ സാധിക്കാത്തതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവരാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മാറ്റുരയ്ക്കുക. മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥി പിന്മാറും. ഇദ്ദേഹത്തിന്റെ പിന്തുണ ആര്‍ക്ക് ലഭിക്കുന്നു എന്നത് രണ്ടാംഘട്ടത്തില്‍ നിര്‍ണായകമാണ്. ഈ മാസം 28നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്ന് മല്‍സരിച്ചതാണ് ഉര്ദുഗാന് നേരിട്ട മറ്റൊരു വെല്ലുവിളി.
അതേസമയം, ഉര്‍ദുഗാനേക്കാള്‍ കൂടുതല്‍ വോട്ട് പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ അങ്കാറ മേയര്‍ മന്‍സൂര്‍ യവാസ് അവകാശപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. രണ്ടാംഘട്ട വോട്ടെടുപ്പ് നിര്‍ബന്ധമാകുമെന്നും അവര്‍ പറഞ്ഞു.
50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി ആരാണ് മുന്നിലെത്തുന്നത് അവരാണ് വിജയിക്കുക എന്നാണ് തുര്‍ക്കിയിലെ നിയമം. കൂടുതല്‍ വോട്ട് ഉര്ദുഗാന് ലഭിച്ചെങ്കിലും അദ്ദേഹത്തിന് 50 ശതമാനത്തിലധികം വോട്ട് കിട്ടിയില്ല. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവര്‍ മാത്രം മല്‍സരിക്കുകയാണ് അടുത്ത ഘട്ടം. ആദ്യഘട്ടത്തില്‍ മല്‍സരിച്ചവര്‍ ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കും. ചിലര്‍ നിഷ്പക്ഷ നിലപാടെടുക്കും. ഇവരുടെ പിന്തുണ ലഭിക്കുന്നവര്‍ക്ക് രണ്ടാംഘട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമാകും.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിജയം ഉറപ്പാണെന്ന് അവകാശപ്പെട്ട് ഉര്ദുഗാന് രംഗത്തുവന്നിരുന്നു. എകെ പാര്‍ട്ടിയുടെ അങ്കാറയിലെ ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 50 ശതമാനത്തിലധികം വോട്ട് തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്നു എങ്കില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കട്ടെ എന്നായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാലിന്റെ പ്രതികരണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications