തുര്‍ക്കിയിലെ ഹിതപരിശോധന...എര്‍ദോഗനു ജയം,പരമാധികാരം, ക്രമക്കേടെന്ന് പ്രതിപക്ഷം

  • Written By:
Subscribe to Oneindia Malayalam

അങ്കാറ: പ്രസിഡന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഹിത പരിശോധനയില്‍ തുര്‍ക്കി പ്രസിഡന്റ് തയ്ബ് എര്‍ദോഗനു വിജയം. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗന്‍ കരുത്തുകാട്ടിയത്. ഹിത പരിശോധനഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തങ്ങള്‍ ജയം നേടിയതായി ഭരണകക്ഷി അവകാശപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച പ്രതിപക്ഷം വീണ്ടും വോട്ടണമെന്നും ആവശ്യപ്പെട്ടു.

1

രാജ്യം ചരിത്രപരമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നാണ് ഹിത പരിേേശാധനയില്‍ വിജയം നേടിയ എര്‍ദോഗന്‍ പ്രതികരിച്ചത്. അതേസമയം ഇതു ജനങ്ങളുടെ തീരുമാനമാണെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ ഏടാണ് ഇതെന്നും പ്രധാനമന്ത്രി ബിനാലി യില്‍ദിറിം പറഞ്ഞു. ഹിത പരിശോധനയില്‍ ജയം നേടിയതോടെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതടക്കം വലിയ അധികാരങ്ങള്‍ എര്‍ദോഗനു ലഭിക്കും.

English summary
The 'Yes' camp in a referendum to give Turkish President Recep Tayyip Erdogan greater powers claimed victory.
Please Wait while comments are loading...