നിലപാട് മാറ്റി തുര്‍ക്കി; കുര്‍ദ് ഭീകരരെ ഉന്മൂലനം ചെയ്താലും അഫ്രിന് വിട്ടുകൊടുക്കില്ല!
അങ്കാറ: സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിനില്‍ നിലപാട് മാറ്റി തുര്‍ക്കി. നേരത്തേ കുര്‍ദ് ഭീകരരായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്സ് (വൈപിജി) സൈന്യത്തെ പരാജയപ്പെടുത്തുകയാണ് അഫ്രിന് സൈനിക നടപടിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു തുര്‍ക്കി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുര്‍ദുകള്‍ തോല്‍ക്കുമെന്നായപ്പോള്‍ നിലപാടുമാറ്റിയിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ കാര്യാലയം.
കുര്‍ദ് സൈന്യത്തെ പരാജയപ്പെടുത്തിയാലും അഫ്രിനില്‍ നിന്ന് ഉടന്‍ തിരിച്ചുപോവാന്‍ ഉദ്ദേശ്യമില്ലെന്നാണ് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന് പറഞ്ഞത്. കുര്‍ദ് ഭീകരരില്‍ നിന്ന് പ്രദേശം പിടിച്ചടക്കിയ ശേഷം അതിന്റെ നിയന്ത്രണം തുര്‍ക്കി സൈന്യത്തിന്റെ കൈയില്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ ഭരണകൂടത്തിന് അഫ്രിന് വിട്ടുകൊടുക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. വളരെ പെട്ടെന്നു തന്നെ പ്രദേശത്തെ ഭീകരവിമുക്തമാക്കുമെന്നും കലിന് വ്യക്തമാക്കി.

അതിനിടെ, അഫ്രിന് നഗരം തുര്‍ക്കി സൈന്യം വളഞ്ഞതോടെ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ പ്രദേശങ്ങളായ നുബുല്‍, സറാ എന്നിവിടങ്ങളിലേക്ക് പലായനം തുടങ്ങിയതായി സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു. ഓരോ ദിവസവും പതിനായിരത്തിലേറെ പേര് നഗരത്തിന് പുറത്തേക്ക് പോകുന്നതായാണ് കണക്കുകള്‍. കുര്‍ദുകള്‍ക്കെതിരായ കരയാക്രമണം ഏത് സമയത്തും ആരംഭിക്കാമെന്ന ഭീതിയെ തുടര്‍ന്നാണ് പലായനം. തുര്‍ക്കി ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അഫ്രിനിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ ആവശ്യം തുര്‍ക്കി നിരസിച്ചു. തങ്ങളുടെ ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ അഫ്രിനില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റേതെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരിയിലാണ് സിറിയയിലെ അഫ്രിന് പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications