ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി തുര്‍ക്കി വനിത..
ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

PC: Twitter
ന്യൂഡൽഹി: ഭൂകമ്പത്തിൽ വലിയ നാശമാണ് തുർക്കിയിൽ ഉണ്ടായിരിക്കുന്നത്, തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നും രക്ഷാപ്രവർത്തകരുടെ സംഘം പുറുപ്പെട്ടിരുന്നു. ഇപ്പോൾ തുർക്കിയിൽ നിന്നും പുറത്തുവന്ന ഒരു ചിത്രമാണ് സോഷയ്ൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ രക്ഷാപ്രവർത്തനകത്തിന് എത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം ആണ് വൈറൽ ആയിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'വി കെയർ' എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.
ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച 'ഓപറേഷൻ ദോസ്തി'നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തേ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഓപറേഷൻ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ ഓപറേഷൻ ദോസ്തിന്റെ ഭാഗമാണ്.
തുർക്കിയുടെ തെക്കു കിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ വൻഭൂകമ്പത്തിൽ മരണം 21,000 കടന്നു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലോക രാജ്യങ്ങൾ തകർന്ന തുർക്കിക്ക് സഹായവുമായി രംഗത്ത്
വന്നിട്ടുണ്ട്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി ഒടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽപ്രചരിച്ചിരുന്നു. സിറിയൻ അതിർത്തിയോട് ചേർന്നുള്ള തെക്ക്- കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോ മീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.












Click it and Unblock the Notifications