കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ കുറയുന്നു... ചൈന രണ്ട് കുട്ടി നയം മാറ്റി... പുതിയ തീരുമാനത്തിന് പ്രസിഡന്റിന്റെ അനുമതി

Google Oneindia Malayalam News

ബീജിങ്: ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന നയം പരാജയപ്പെട്ടുവെന്ന് ചൈനീസ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഈ നയത്തില്‍ മാറ്റം വരുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചു. മൂന്ന് കുട്ടികള്‍ ആകാമെന്ന് പുതിയ തീരുമാനം. ഈ തീരുമാനത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അനുമതി നല്‍കി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തീരുമാനത്തിന് അനുമതി നല്‍കുകയും ചെയ്തു. ചൈനയില്‍ ജനസംഖ്യ ഗണ്യമായി കുറയുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴയ നയത്തില്‍ മാറ്റം വരുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇനി മൂന്ന് വീതം കുട്ടികള്‍

ഇനി മൂന്ന് വീതം കുട്ടികള്‍

ഓരോ ദമ്പതികള്‍ക്കും ഇനി മൂന്ന് വീതം കുട്ടികള്‍ ആകാമെന്ന് ചൈന തീരുമാനിച്ചുവെന്ന് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഓരോ പത്ത് വര്‍ഷത്തിലുമാണ് ചൈന ജനസംഖ്യാ കണക്കെടുക്കാറ്. പുതിയ സെന്‍സസ് റിപ്പോര്‍ട്ടില്‍ ജനസംഖ്യാ വളര്‍ച്ച ഗണ്യമായി കുറഞ്ഞുവെന്ന് വ്യക്തമായി.

2020ല്‍ ജനിച്ച കുട്ടികള്‍

2020ല്‍ ജനിച്ച കുട്ടികള്‍

ജനസംഖ്യയില്‍ കുറവ് വരുന്നുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കുടുംബ നയത്തില്‍ മാറ്റം വരുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. ഈ മാസം ആദ്യത്തിലാണ് ചൈനയുടെ പുതിയ സെന്‍സസ് റിപ്പോര്‍ട്ട് വന്നത്. 1.2 കോടി കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പിറന്നത്. 2016ല്‍ ഇത് 1.8 കോടിയായിരുന്നു.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

1960കള്‍ക്ക് ശേഷം ഇത്രയും കുറഞ്ഞ ജനന നിരക്ക് ചൈനയില്‍ ആദ്യമാണ്. ഇത് തുടര്‍ന്നാല്‍ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് ഭരണകൂടം വിലയിരുത്തുന്നു. കുട്ടികളും യുവജനങ്ങളും കുറയുന്നത് രാജ്യപുരോഗതിക്ക് തിരിച്ചടിയാകുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

ഒറ്റ കുട്ടി നയം മാറ്റിയത് 2016ല്‍

ഒറ്റ കുട്ടി നയം മാറ്റിയത് 2016ല്‍

2016ലാണ് ചൈന ഒറ്റ കുട്ടി നയം അവസാനിപ്പിച്ചത്. തുടര്‍ന്ന് ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെ ആകാമെന്ന് തീരുമാനിച്ചു. എന്നിട്ടും രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായി. അതോടെ ആ തീരുമാനവും ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. മൂന്ന് കുട്ടികള്‍ വരെ ആകാമെന്നാണ് പുതിയ തീരുമാനം.

പിഴയും ഗര്‍ഭഛിദ്രവും

പിഴയും ഗര്‍ഭഛിദ്രവും

1979ലാണ് ചൈന ഒരു കുട്ടി നയം നടപ്പാക്കിയത്. ജനസംഖ്യയിലെ അതിവേഗ വളര്‍ച്ച രാജ്യത്തിന്റെ പുരോഗതിക്ക്് തിരിച്ചടിയാകുമെന്ന് ഭയന്നായിരുന്നു ജനസംഖ്യാ നിയന്ത്രണം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കിയിരുന്നു. മാത്രമല്ല, ജോലി നഷ്ടമാകുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ ചൈനയുടെ നയമായിരുന്നു ഇത്.

Recommended Video

cmsvideo
Indiaക്ക് ശക്തി പകരാൻ Rafale യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചുമെത്തി | Oneindia Malayalam

മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍

English summary
Two-child policy ends in China and will allow up to three children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X