ബംഗ്ളാദേശ് പ്രതിപക്ഷ നേതാവ് തടങ്കലില്‍, പ്രതിപക്ഷ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
ധാക്ക: ധാക്കയില്‍ സംഘര്‍ഷം പുകയുന്നു. ഭരണ പക്ഷപ്രവര്‍ത്തകരും പ്രതിപക്ഷ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ബംഗ്ളാദേശിലെ വിവാദ തിരഞ്ഞെടുപ്പിന്റെ ഒന്നാം വാര്‍ഷകമായ തിങ്കളാഴ്ച പ്രതിഷേധ ദിനമായി ആചരിയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ളാദേശ് നാഷണാലിസ്റ്റ് പാര്‍ട്ടി ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചത്.
ഭരണപക്ഷമായ അവാമി ലീഗ് തിരഞ്ഞെടുപ്പ് വാര്‍ഷിക ദിനം ആഘോഷിയ്ക്കുന്നതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധ ദിനം ആചരിയ്ക്കാന്‍ പദ്ധതിയിട്ടത്. സംഘര്‍ഷ സാധ്യതകള്‍ കണത്തിലെടുത്ത് പ്രതിപക്ഷ നേതാവ് ഖലീദ സിയയെ അവരുടെ ധാക്കയിലെ ഓഫീസില്‍ തടവിലാക്കിയരിയ്ക്കുകയാണ് സര്‍ക്കാര്‍. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രതിപക്ഷ നേതാവ് തടവിലായത്.

പ്രതിപക്ഷ നേതാവിനെ തടവിലാക്കിയതിനെതിയരെ വന്‍ പ്രതിഷേധം ഉയരുകയാണ്. നത്തോറില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് രണ്ട് പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചത്. രാജ്യത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രധാന നഗരങ്ങളെല്ലാം കനത്ത പൊലീസ് കാവലിലാണ്.
ഞായറാഴ്ച മുതല്‍ തന്നെ രാജ്യത്തെ പ്രതിഷേധങ്ങളും റാലികളും വിലക്കിയരുന്നു ഇത് അവഗണിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തലസ്ഥാനത്തേയ്ക്കുള്ള ബസ്, ബോട്ട് സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. ഇതോടെ ധാക്കയിലെ ജനജീവിതം ദുസ്സഹമായി.












Click it and Unblock the Notifications