Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പൈപ്പ് ലൈന്‍; കടലിലൂടെ... 500 കോടി ഡോളര്‍ പദ്ധതി ഇങ്ങനെ

ദുബായ്: ദശാബ്ദങ്ങളുടെ വ്യാപാര ബന്ധമുള്ള രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും. ഈ ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ അമ്പരപ്പിക്കുന്ന പദ്ധതികളാണ് ചര്‍ച്ചയില്‍. അതിലൊന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കടലിനടിയിലൂടെ പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം വരുന്ന പദ്ധതി. സൗത്ത് ഏഷ്യ ഗ്യാസ് എന്റര്‍പ്രൈസസ് എന്ന അന്താരാഷ്ട്ര കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ഇതിന് ശ്രമിക്കുന്നത്.

ഇന്ത്യയിലെയും ഗള്‍ഫിലെയും പെട്രോളിയം മന്ത്രാലയവുമായും മറ്റു പ്രമുഖരുമായും ഈ കണ്‍സോര്‍ഷ്യം ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ കണ്‍സോര്‍ഷ്യം ആരായുകയാണ്. പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ രാഷ്ട്രീയമായ പിന്തുണ കൂടി വേണമെന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജെയ്ന്‍ പറയുന്നു.

uae

പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 2000 കിലോമീറ്റര്‍ ദൂരത്തില്‍ ഊര്‍ജ ഇടനാഴി ഒരുക്കുകയാണ് ലക്ഷ്യം. 500 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ 7000 കോടിയാകും വാര്‍ഷിക ലാഭം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്ന് ഗുജറാത്തിലെ പോര്‍ബന്ദറിലേക്ക് കടല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷേ, അമേരിക്കന്‍ ഉപരോധം കാരണം പദ്ധതി യാഥാര്‍ഥ്യമായില്ല.

സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ അടുത്തിടെ വന്‍തോതില്‍ പ്രകൃതി വാതകം കണ്ടെത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വാകത കയറ്റുമതി 12000 കോടി ഡോളര്‍ മൂല്യമുള്ളതാക്കി മാറ്റണമെന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു. അതായത്, ഒരു ദിവസം 14 ബില്യണ്‍ ക്യൂബിക് ഫീറ്റ് പ്രകൃതി വാതക കയറ്റുമതി നടക്കും. ഈ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കരാറുണ്ടാക്കുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.

കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കടല്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച രൂപരേഖ അഡ്‌നോകിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഒമാനില്‍ നിന്നോ യുഎഇയില്‍ നിന്നോ പൈപ്പ് ലൈന്‍ ആരംഭിക്കാനാണ് ആലോചന. അറബി കടലിലൂടെയാകും ഇന്ത്യയിലെത്തുക. ഒമാന്‍, യുഎഇ, സൗദി, ഇറാന്‍, തുര്‍ക്കുമെനിസ്താന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇതുവഴി ഇന്ത്യയിലേക്ക് വാതക ഇറക്കുമതി സാധിക്കും. പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് ചരക്കുകടത്തിനുള്ള പുതിയ മാര്‍ഗവും ചര്‍ച്ചയിലാണ്. സൗദി, യുഎഇ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ അടുത്തിടെ സൗദിയില്‍ യോഗം ചേര്‍ന്നിരുന്നു. സുരക്ഷാ കാര്യങ്ങള്‍ക്ക് പുറമെ പ്രധാന ചര്‍ച്ചയായത് ഈ ചരക്കു പാതയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ പാതയും ഇന്ത്യയിലേക്ക് കടല്‍ വഴിയുള്ള ചരക്ക് കടത്തുമായിരുന്നു ചര്‍ച്ച.

ചൈന ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് തടയുക എന്ന ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്. ഇന്ത്യയുമായി പ്രതിവര്‍ഷം വലിയ അളവില്‍ വ്യാപാരം നടത്തുന്ന രാജ്യങ്ങളാണ് ഗള്‍ഫിലേത്. അതുകൊണ്ടുതന്നെ പുതിയ രണ്ട് പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ ഇരുഭാഗത്തിനും നേട്ടമാകും. രണ്ട് പദ്ധതികളുടെയും ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+