കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ യുഎഇ നിവാസികൾക്കും വാക്സിനേഷൻ പ്രഖ്യാപിച്ച് രാജ്യം: നീക്കം രോഗവ്യാപനം നിയന്ത്രിക്കാൻ

Google Oneindia Malayalam News

ദുബായ്: കൊവിഡ് വ്യാപനത്തിനിടെ എല്ലാ യുഎഇ നിവാസികൾക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന രാജ്യമായി മാറി യുഎഇ. മുഴുവൻ പൌരന്മാർക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് യുഎഇ ദേശീയ ദുരന്തനിവാരണ സമിതിയാണ്. വാക്സിനേഷൻ പൂർത്തിയാക്കി കൊവിഡ് വ്യാപനം തടയാനാണ് യുഎഇയുടെ നീക്കം.

ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയോ; സത്യാവസ്ഥ ഇതാണ്ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയോ; സത്യാവസ്ഥ ഇതാണ്

അതേസമയം രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്ന ഓരോരുത്തരും കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ അമ്പത് ശതമാനം പേർക്ക് മാത്രം വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് യുഎഇ പൌരന്മാർക്ക് മുഴുവനായും വാക്സിൻ നൽകാൻ യുഎഇ ഒരുങ്ങുന്നത്.

corona15-

രാജ്യത്ത് 26,77,675 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. നിലവിൽ വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ. അതിനിടെ, രാജ്യത്തെ കോവിഡ് കണക്കുകളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ അധികൃതർ തള്ളി. യുഎഇ പുറത്തുവിടുന്ന കണക്കുകൾ കൃത്യമാണെന്ന് അധികൃതർ പറഞ്ഞു.

രോഗവ്യാപനം തടയാനായി ദുബായ് ഹെൽത്ത് അതോറിറ്റി ദന്ത പരിശോധനാ കേന്ദ്രങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ദന്ത ചികിൽസകളാകും ഡിഎച്ച്എയുടെ ഡെന്‍റല്‍ കേന്ദ്രങ്ങളിൽ ലഭ്യമാവുക. ഏറ്റവും പുതിയതായി 3,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ രാജ്യത്ത് 2,85,147 ആയി. മരണസംഖ്യ 805 ആയി. 3890 പേർക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തർ 2,59,194 ആയി.

English summary
Cabinet raises support price for copra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X