യുഎഇ ദേശീയ ദിനാഘോഷം; തയ്യാറെടുപ്പ് തുടങ്ങി; ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി
യുഎഇ ദേശീയ ദിനാഘോഷം; തയ്യാറെടുപ്പ് തുടങ്ങി; ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി
അബുദാബി: യു എ ഇ ദേശീയ, സ്‍മരണ ദിനങ്ങൾ പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ശമ്പളത്തോടെ രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി ആണ് പ്രഖ്യാപിച്ചത്.
ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ ആണ് സ്വകാര്യ മേഖലയ്ക്ക് വേണ്ടി അവധി നൽകുന്നത്. ബുധനാഴ്‍ച മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പൊതു മേഖലാ സ്ഥാപനങ്ങള്‍ അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചാം തീയതി ഞായറാഴ്‍ച ആയിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കുക എന്നാണ് വിവരം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതേ ദിവസങ്ങളില്‍ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ പൊതു മേഖലയുടെ അവധി സംബന്ധിച്ച് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് അവധി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ശനിയാഴ്‍ച വാരാന്ത്യ അവധി ലഭിക്കുന്ന വിഭാഗങ്ങളില്‍ ആ ദിവസം കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസത്തെ അവധി ആണ് ലഭിക്കാൻ പോകുന്നത്.

അതേസമയം, വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി രംഗത്ത് എത്തിയിരുന്നു. യു എ ഇ യുടെ 50-ാ മത് ദേശീയ ദിനത്തിന്റെ ഭാഗമായി ആണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഇതിന് ഒപ്പം തന്നെ 50 പേര്‍ക്ക് സൗജന്യ മടക്ക യാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി കരി മരുന്ന് പ്രയോഗവും നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളും ആണ് ദുബൈയിലെ ഓരോ സ്വദേശികളെയും താമസക്കാരെയും കാത്ത് ഇരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ദേശീയ ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വരുന്ന ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ ദേശീയ ദിന ആഘോഷങ്ങള്‍ നീളും.

എന്നാൽ, കൊവിഡ് വൈറസിന്റെ വ്യാപനത്തിൽ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയാണ് വിപുലമായ രീതിയില്‍ ദേശീയ ദിനം ആഘോഷിക്കാൻ വേണ്ടി യു എ ഇ യിലെ സ്വദേശികളും പ്രവാസികളും തയ്യാറെടുത്ത് തുടങ്ങുന്നത്.
കുറഞ്ഞത് 12 സ്ഥലങ്ങളിലെങ്കിലും കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തുമെന്നാണ് അറിയിച്ചത്. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ട് മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിന് അടുത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് ആഘോഷത്തിന്റ കരിമരുന്ന് പ്രയോഗം ഉണ്ടാകുക.ഷാര്‍ജയിലെ ആഘോഷങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. കോവിഡിന്റെ പശ്ചാതലത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Recommended Video

വരാനിരിക്കുന്ന ദേശീയ ആഘോഷവും, അവധിയും കണക്കിലെടുത്ത് കോവിഡ് ജാഗരൂകരായിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ പല രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജനങ്ഹല്‍ ജാഗ്രത പാലിക്കണമെന്നും അധികൃചര്‍ പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതും, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതുമാണ് ഇത്തരം രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേധം കണ്ടെത്താന്‍ കാരണമായതെന്ന് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഔദ്യോഗിക വക്താവ് ഡോ താഹെര്‍ അല്‍ അമീരി പറഞ്ഞു.












Click it and Unblock the Notifications