• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ അപ്രതീക്ഷിത നീക്കം; ശൈഖ് മുഹമ്മദ് റഷ്യയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്ക

Google Oneindia Malayalam News

ദുബായ്: അമേരിക്കയെ അമ്പരപ്പിച്ച് യുഎഇയുടെ പുതിയ നീക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യന്‍ പര്യടനത്തിന്. ചൊവ്വാഴ്ച റഷ്യയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും. യുക്രെന്‍ യുദ്ധവും എണ്ണ-വാതക വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യുക എന്ന് വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുമായി അടുക്കരുത് എന്ന അമേരിക്കയുടെ നിര്‍ദേശം നിലനില്‍ക്കവെയാണ് അമേരിക്കന്‍ സഖ്യകക്ഷി കൂടിയായ യുഎഇയുടെ പുതിയ നീക്കമെന്നത് എടുത്തുപറയേണ്ടതാണ്. ഗള്‍ഫ് മേഖലയിലെ നയംമാറ്റം ചില സുപ്രധാന സൂചനകള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദവിവരങ്ങല്‍ ഇങ്ങനെ...

1

ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സൗദിയും യുഎഇയും കുവൈത്തും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഒപെകിലെ പ്രധാനികള്‍. ഉല്‍പ്പാദനം കൂട്ടണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടവെയാണ് മറിച്ചുള്ള തീരുമാനം ഒപെക് എടുത്തിരിക്കുന്നത്.

2

ഒപെകിന്റെ തീരുമാനം വന്ന പിന്നാലെ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. അമേരിക്കയുടെ കൈവശമുള്ള സംഭരണിയില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എണ്ണ ഉല്‍പ്പാദനം ഒപെക് കുറച്ചാല്‍ അമേരിക്കയില്‍ വില കയറും. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അമേരിക്കയില്‍ ബൈഡന് കനത്ത വെല്ലുവിളിയാണിത്.

സൗദിയുടെ അവസ്ഥ കഷ്ടംതന്നെ!! ചെകുത്താനും കടലിനുമിടയില്‍... ഗള്‍ഫില്‍ പുതിയ തന്ത്രം ഒരുങ്ങുന്നുസൗദിയുടെ അവസ്ഥ കഷ്ടംതന്നെ!! ചെകുത്താനും കടലിനുമിടയില്‍... ഗള്‍ഫില്‍ പുതിയ തന്ത്രം ഒരുങ്ങുന്നു

3

അമേരിക്കന്‍ സമ്മര്‍ദ്ദം അവഗണിച്ച് റഷ്യയുമായി അടുക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് അമേരിക്ക നേരത്തെ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്പ് അമേരിക്കയുമായി സഹകരിച്ചു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിസമ്മതിച്ചു. മാത്രമല്ല, റഷ്യയുമായി കൂടുതല്‍ അടുക്കുകയാണ് ഗള്‍ഫ് ചെയ്യുന്നത്.

4

ഇതിന്റെ ഭാഗം കൂടിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ റഷ്യന്‍ സന്ദര്‍ശനം. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച രാജ്യത്തേക്ക് യുഎഇ പ്രസിഡന്റ് പോകുന്നത് തീര്‍ച്ചയായും അമേരിക്കയെ പ്രകോപിപ്പിക്കും. എന്നാല്‍ റഷ്യയും അമേരിക്കയെ പോലെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രധാന സഖ്യകക്ഷിയാണ്. റഷ്യയുമായി ഉടക്കാനില്ലെന്നാണ് സൗദിയുടെയും യുഎഇയുടെയും നിലപാട്.

തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ... പിണറായി വിദേശത്ത് പോയത് റൗഡിക്കൊപ്പം- പിസി ജോര്‍ജ്

5

അടുത്ത മാസം ഒന്ന് മുതല്‍ ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് കുറയ്ക്കാന്‍ പോകുന്നത്. 2020ന് ശേഷം ഇത്രയും വലിയ കുറവ് പ്രഖ്യാപിക്കുന്നത് ആദ്യമാണ്. യുക്രൈന്‍ യുദ്ധവും യുഎഇ പ്രസിഡന്റിന്റെ ചര്‍ച്ചയ്ക്കിടെ വിഷയമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മുതല്‍ യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

6

ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ല എന്നാണ് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയ് പ്രതികരിച്ചത്. തീരുമാനം സാങ്കേതികം മാത്രമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഉല്‍പ്പാദനം കുറയ്ക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഒരുപക്ഷേ യുഎഇക്കും സൗദിക്കുമെതിരെ ചില സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് സാധ്യതയുണ്ട്.

hair colour- മുടിക്ക് ചുവപ്പ് നിറം അടിച്ചാൽ ഇതാണോ അർത്ഥം? കൊള്ളാമല്ലോ? മുടിയുടെ നിറം പറയുന്നത്

7

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചാല്‍ വില ഉയരും. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടിയാകും. അടുത്ത മാസം ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് അമേരിക്കയില്‍. ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍. ഇതാകട്ടെ, രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും ബൈഡന് നല്‍കുക. എന്നാല്‍ റഷ്യയെ അകറ്റി നിര്‍ത്തിയുള്ള ഒരു നീക്കത്തിനും തയ്യാറല്ല എന്നാണ് യുഎഇ പ്രസിഡന്റിന്റെ മോസ്‌കോ സന്ദര്‍ശനം നല്‍കുന്ന സന്ദേശം.

English summary
UAE President Sheikh Mohammed to meet Russia’s Vladimir Putin Amid US Pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X