Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഖത്തറിനേക്കാള്‍ കടുപ്പമാവും': യുഎഇയെ ഉപരോധിക്കുമെന്ന് സൽമാന്റെ മുന്നറിയിപ്പുണ്ടായി: റിപ്പോർട്ട്

യുഎഇക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി സൗദി അറേബ്യ ഉയർത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ യുഎഇക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞുവെന്നുവാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സല്‍മാന്‍ രാജകുമാരനും തമ്മിലുള്ള ഭിന്നതകള്‍ വർദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്.

പ്രാദേശിക നയങ്ങളിലും ഒപെക് നിയന്ത്രണങ്ങളിലും ഇരു രാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ട്. തങ്ങളുടെ ആവശ്യങ്ങളുടെ ഒരു പട്ടിക താന്‍ അബൂദാബിയിലേക്ക് അയച്ചിരുന്നുവെന്നാണ് ഡിസംബറിൽ നടന്ന ഓഫ്-ദി-റെക്കോഡ് ബ്രീഫിംഗിൽ കിരീടാവകാശി മാധ്യമപ്രവർത്തകരോട് പറഞ്ഞതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

saudi-king

ചില നിപാടുകളുമായി യുഎഇ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രാദേശിക സഖ്യക്കഷിയുമായുള്ള ബന്ധത്തില്‍ ചില ആലോചനകള്‍ നടത്തേണ്ടി വരുമെന്നും സൗദി കിരീടാവകാശി പറഞ്ഞു. "ഞാൻ ഖത്തറുമായി ചെയ്തതിനേക്കാൾ മോശമായിരിക്കും ഇത്," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 2017-ൽ, യുഎഇയുടേയും ബഹ്‌റൈന്റെയും പിന്തുണയോടെ ഖത്തറിനെതിരെ മൂന്ന് വർഷത്തിലേറെ നീണ്ടു നിന്ന സാമ്പത്തിക ഉപരോധത്തിന് സൗദി നേതൃത്വം നല്‍കിയിരുന്നു. പിന്നീട് 2021 ലാണ് ഈ ഉപരോധം നീക്കിയത്.

ഗൾഫ് മേഖലയിൽ ആധിപത്യത്തിനായി ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സല്‍മാന്‍ രാജകുമാരനും തമ്മില്‍ ആറ് മാസത്തോളമായി പരസ്പരം സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. യുഎഇ "നമ്മളെ പുറകിൽ നിന്ന് കുത്തി. എനിക്ക് എന്ത് ചെയ്യാനാകുമെന്ന് അവർ കാണും" " എന്ന് മുഹമ്മദ് ബിൻ സൽമാൻ സൗദി മാധ്യമപ്രവർത്തകരോട് പറഞ്ഞുവെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെ ഒരു ഏകീകൃത സുരക്ഷാ സഖ്യം സ്ഥാപിക്കുന്നതിനും യെമനിലെ യുദ്ധം പരിഹരിക്കുന്നതിനും മുസ്ലീം രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ നയതന്ത്രബന്ധം വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഗൾഫ് വൈരാഗ്യം തടസ്സമാകുമെന്ന ആശങ്ക അമേരിക്കയ്ക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും യെമനിലും സുഡാനിലും വ്യത്യസ്ത താൽപ്പര്യങ്ങളുണ്ട്. ഇതോടൊപ്പം തന്നെയാണ് ആഗോള എണ്ണവില ഉയർത്താനുള്ള സൗദിയുടെ സമ്മർദ്ദം യുഎഇയുമായി തർക്കം സൃഷ്ടിച്ചതും.

അതേസമയം, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന രണ്ട് പ്രധാന പരിപാടികൾക്കായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ഉച്ചയോടെ ജിദ്ദയിൽ എത്തി. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളുടെ 18-ാമത് കൂടിയാലോചന യോഗത്തിലും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയുലും ദുബായ് ഭരണാധികാരി പങ്കെടുക്കും.

ആറ് ജിസിസി രാജ്യങ്ങള്‍ക്കൊപ്പം ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും ആദ്യമായി നടക്കുന്ന ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കു. മധ്യേഷ്യയിൽ പ്രാദേശികവും അന്തർദേശീയവുമായ താൽപ്പര്യങ്ങൾ വർദ്ധിക്കുന്നതിനും ഭൂമിശാസ്ത്രപരമായ പ്രാധാന്യവും പ്രകൃതിവിഭവങ്ങളും കണക്കിലെടുത്താണ് കൂടിക്കാഴ്ച.

ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഉൾപ്പെടുന്നു. വിദേശ കാര്യമന്ത്രി അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി എന്നിവരും സംഘത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+