Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

UFO IRAQ

ബാഗ്ദാദ്: പറക്കുംതളികകളെ കുറിച്ച് പലരും സംശയങ്ങള്‍ ധാരാളം ഉന്നയിക്കാറുണ്ട്. അടുത്തിടെ പല ഇടങ്ങളിലും ഇവയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തി എന്ന് നിരവധി പേരാണ് ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്. ഇറാഖിലെ പ്രമുഖ നഗരത്തില്‍ പറക്കുംതളികയെ കണ്ടിരിക്കുകയാണ്.

ഇക്കാര്യം മറ്റാരുമല്ല കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം തന്നെയാണ്. ഇവര്‍ പറയുന്നത് ഇത് അന്യഗ്രഹ ജീവികളുടെ വാഹനം തന്നെയാണെന്നാണ്. അതേസമയം സ്ഥിരീകരണം വന്നതോടെ ലോകമാകെ അമ്പരപ്പിലാണ്. വിശദമായ വിവരങ്ങളിലേക്ക്....

മോസൂളിന് മുകളില്‍ പറക്കുംതളിക

മോസൂളിന് മുകളില്‍ പറക്കുംതളിക

ഇറാഖി നഗരമായ മോസൂളിന് മുകളിലൂടെ പറക്കുംതളികയ്ക്ക് സമാനമായ വസ്തു പറന്നുപോകുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎസ്സിന്റെ ചാരവിമാനം പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റേത് ഇരുമ്പിന് സമാനമായ ഭാഗങ്ങളാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഇത് യുഎസ് വര്‍ഷങ്ങള്‍ക്ക് മുന്നേ പകര്‍ത്തുകയും, എന്നാല്‍ രഹസ്യമായി വെച്ചിരിക്കുകയുമായിരുന്നു. 2016 ഏപ്രിലിലാണ് ഈ പറക്കുംതളികയെ ആദ്യമായി ഇറാഖി നഗരത്തിന് മുകളില്‍ കണ്ടത്. ഇത് യുഎസ് രഹസ്യ രേഖകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പല യുഎസ് ഏജന്‍സികളും ഇവ പരിശോധിച്ചിരുന്നു.

രഹസ്യമായി വെച്ച വീഡിയോ

രഹസ്യമായി വെച്ച വീഡിയോ

image credit: image credit: DoD/Jeremy Corbell

കുറച്ച് നേരം മാത്രമുള്ള ഒരു വീഡിയോയാണ് ഇത്. തിരിച്ചറിയാനാവാത്ത ഒരു അജ്ഞാത രൂപം ആകാശത്തിലൂടെ പറക്കുന്നതാണുള്ളത്. ഇതിന്റെ പ്രതലത്തിലാണ് ഒരു ഇരുമ്പിന്റെ തിളക്കമുള്ളത്. ഉത്തര ഇറാഖിലെ നഗരമായ മോസുളിന് മുകളിലൂടെ ഇത് പറക്കുന്നതും കാണാം. ഈ പ്രദേശമൊരു യുദ്ധം ഭൂമിയാണ്. സംഘര്‍ഷങ്ങള്‍ ധാരാളം നടക്കുന്ന സ്ഥലമാണ്. ഇങ്ങനൊരു ഇടമായത് കൊണ്ടാണ് ചാരവിമാനം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പറക്കുംതളിക വിദഗധ സംഘം വരെ ഇതേ കുറച്ച് പരിശോധനകള്‍ നടത്തിയിരുന്നു.

യുഎസ് അന്വേഷണം ആരംഭിച്ചു

യുഎസ് അന്വേഷണം ആരംഭിച്ചു

ചീര കൊണ്ട് ഇത്രയും ഗുണങ്ങളോ? ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, പിന്നെ കാണാം അടിമുടി മാറ്റം

യുഎസ് സര്‍ക്കാരിന്റെ പറക്കുംതളിക അന്വേഷണ സംഘം ആദ്യമായി പരസ്യപ്പെടുത്തിയ ചിത്രമാണിത്. യുഎസ് സൈന്യം ഈ മേഖലയില്‍ സൈനിക ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെയുള്ള സെന്‍സിറ്റീവ് മേഖലയില്‍ കൂടി ഇത്തരമൊരു പറക്കുംതളിക കടന്നുപോയത് കടുത്ത സുരക്ഷാ ആശങ്കകള്‍ ഉണ്ടാക്കുന്നതായിരുന്നു. പ്രതിരോധ മന്ത്രാലയവും ആശങ്ക രേഖപ്പെടുത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഇങ്ങനൊരു അജ്ഞാത വസ്തു പൈലറ്റുമാര്‍ക്കും ഗ്രൗണ്ട് ട്രൂപ്പുകള്‍ക്കും വലിയ വെല്ലുവിളിയായി മാറുമെന്നാണ് ഭയപ്പെട്ടിരുന്നത്.

പറക്കുംതളിക അന്വേഷണ സംഘം

പറക്കുംതളിക അന്വേഷണ സംഘം

പെന്റഗണ്‍ പറക്കുംതളികകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടേതാണ് ഈ വീഡിയോ. അതേസമയം ഈ ചിത്രം ക്ലാസിഫൈഡ് വിഭാഗത്തില്‍ വരുന്നതല്ല. നിലവില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റൊരു വിഭാഗമാണ് പറക്കുംതളികകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നത്. ഈ പറക്കുംതളിക ദക്ഷിണ മേഖലയില്‍ നിന്ന് ഉത്തര മേഖലയിലേക്ക് സഞ്ചരിക്കുന്നതായിട്ടാണ് ഉള്ളത്. ചാരവിമാനത്തിനൊപ്പമാണ് ഇവ പറന്നിരുന്നത്. സാധാരണ വിമാനങ്ങളില്‍ കാണുന്നത് പോലെ ചിറകുകള്‍ ഇതിനുണ്ടായിരുന്നില്ല.

സാങ്കേതികവിദ്യയിലൂടെ പകര്‍ത്തി

സാങ്കേതികവിദ്യയിലൂടെ പകര്‍ത്തി

ഇതിന്റെ ചിത്രങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചാരവിമാനം പകര്‍ത്തിയത്. വിമാനത്തിലെ സെന്‍സറുകള്‍ ഇന്‍ഫ്രാറെഡും മറ്റ് ഡാറ്റകളും പകര്‍ത്തിയിട്ടുണ്ട്. ഈ ഗോള രൂപം എന്തോ ഒരു അപാരമായ ഇന്റലിജന്റ് കഴിവുകള്‍ കൊണ്ട് നിയന്ത്രിച്ചിരുന്നതായിട്ടാണ് കരുതുന്നത്. എന്തായാലും മനുഷ്യനാല്‍ സാധിക്കുന്നതല്ല. ഇത്രയൊക്കെ പരിശോധിച്ചിട്ടും ഇവ എന്താണെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ഇക്കാര്യം അജ്ഞാതമാണ്. മിഡില്‍ ഈസ്റ്റില്‍ ഇത്തരം പല രൂപങ്ങളെ പലപ്പോഴായി കണ്ടിട്ടുണ്ടെന്നാണ് യുഎസ് രേഖകല്‍ പറയുന്നത്. സിറിയന്‍ പട്ടണത്തിലും കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+