Get Updates
Get notified of breaking news, exclusive insights, and must-see stories!

3 തവണ ക്യാന്‍സറിനെ തോല്‍പ്പിച്ച് മുത്തച്ഛന്‍; നാലാം തവണയെത്തിയത് മഹാഭാഗ്യം, ലോട്ടറിയിലൂടെ ലക്ഷാധിപതി

ലണ്ടന്‍: ജീവിതത്തില്‍ പ്രതിസന്ധികളോട് മല്ലടിച്ച് വിജയിച്ച മുത്തച്ഛനെ തേടിയെത്തിയത് അധികമാര്‍ക്കും കിട്ടാത്ത മഹാഭാഗ്യം. ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സില്‍ നിന്നുള്ള എണ്‍പതുകാരന്റെ ജീവിതത്തെ കുറിച്ചാണ്. ഇപ്പോള്‍ ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രതിസന്ധികളോട് പൊരുതിയ ബില്‍ പഫറ്റ് എന്ന എണ്‍പതുകാരനെ ലോട്ടറി സൗഭാഗ്യം തേടിയെത്തിയിരിക്കുകയാണ്.

1

പലതവണ രോഗം തട്ടിയെടുക്കാന്‍ നോക്കിയ ജീവിതത്തെ കൈവിടാതെ മുന്നോട്ട് നയിക്കുകയായിരുന്നു ബില്‍. ഒടുവില്‍ മഹാഭാഗ്യത്തിന്റെ വാതില്‍ അദ്ദേഹത്തിന് മുന്നില്‍ തുറക്കുകയായിരുന്നു. ഏറ്റവും രസകരമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചതെന്ന് ബില്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

മൂന്ന് തവണ ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് ബില്‍ പഫറ്റ്. അര്‍ബുദത്തെ പോരാടി തോല്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ നാലാം തവണ അദ്ദേഹത്തെ തേടിയെത്തിയത് അര്‍ബുദമല്ല, മറിച്ച് മഹാഭാഗ്യമാണ്. ബംപര്‍ ലോട്ടറിയടിച്ചിരിക്കുകയാണ് അദ്ദേഹം. ബ്രിട്ടനിലെ പ്രശസ്തമായ പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറിയാണ് അദ്ദേഹത്തിന് അടിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് അദ്ദേഹം വിജയിയാണെന്ന് പ്രഖ്യാപിച്ചത്. ഫലം കേട്ട് ബോധം കെട്ട് വീഴുന്നതിന്റെ വക്കിലായിരുന്നു താനെന്ന് ബില്‍ പറയുന്നു.

2

ക്രിസ്മസ് ദിനത്തില്‍ ചെക്കുമായി അധികൃതര്‍ വീട്ടിലെത്തുകയായിരുന്നു. ഇത് ഒരു ക്രിസ്മസ് സമ്മാനമായിട്ടാണ് നല്‍കിയത്. ഇതിലെ തുക കണ്ടാണ് ബില്‍ ആകെ അന്തംവിട്ട് പോയത്. 60000 യൂറോയാണ് ലോട്ടറി അടിച്ചത്. 52 ലക്ഷത്തില്‍ അധികം രൂപ വരുമിത്. ബില്ലിന്റെ ഭാര്യ ലിന്‍ഡയും സീനിയര്‍ കെയര്‍ വര്‍ക്കറായി വിരമിച്ചവരാണ്. ഇവര്‍ വിരമിച്ച ദിവസമാണ് ലോട്ടറി അടിച്ച വാര്‍ത്ത ഇവര്‍ അറിഞ്ഞത്. എന്നാല്‍ ഭാര്യ ലോട്ടറി അടിച്ചത് അറിഞ്ഞാണ് വിരമിച്ചതെന്ന് ബില്‍ പറയുന്നു. അത്രയേറെ അവള്‍ കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

3

ലിന്‍ഡ ദിവസവും പന്ത്രണ്ട് മണിക്കൂറോളം ജോലി ചെയ്യാറുണ്ടായിരുന്നു. ആഴ്ച്ചയില്‍ നാല് ദിവസം രാവിലെയാണ് ജോലി. ബാക്കിയുള്ള ദിവസം രാത്രിയിലായിരിക്കുമെന്നും ബില്‍ പറയുന്നു. ലിന്‍ഡയ്ക്ക് ഈ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍ എന്തെങ്കിലും നല്ല കാര്യം അവരുടെ ജീവിതത്തില്‍ സംഭവിക്കണമെന്ന് താന്‍ കരുതിയിരുന്നുവെന്നും ബില്‍ പറഞ്ഞു. ഈ പണം ഉപയോഗിച്ച് എന്ത് ചെയ്യണമെന്നും അദ്ദേഹത്തിന് അറിയാം. വീട് ഒരു പുതുക്കി പണിയാനും, മോടി പിടിപ്പിക്കാനുമാണ് പ്ലാന്‍. കുടുംബത്തിന് വേണ്ടി ഈ പണം നല്ല രീതിയില്‍ വിനിയോഗിക്കുമെന്നും ബില്‍ പറഞ്ഞു.

4

ഈസ്റ്റ് സസക്‌സിലെ ബൈസോഫ്‌സ്റ്റോണ്‍ നിവാസിയാണ് ബില്‍. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അദ്ദേഹത്തിന് അര്‍ബുദം വന്നത്. വര്‍ഷങ്ങളോളം അദ്ദേഹം ചികിത്സയിലായിരുന്നു. ബില്ലിന്റെ തോളില്‍ നിന്ന് നല്ലൊരു ഭാഗം തൊലി നീക്കം ചെയ്തിരുന്നു. പ്രോസ്‌തേറ്റ് ക്യാന്‍സറാണ് അദ്ദേഹത്തിന് വന്നിരുന്നത്. ധാരാളം രക്തം ശരീരത്തില്‍ നിന്ന് പോകുന്നത് കൊണ്ടാണ് ഭാര്യ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

5

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

എന്നെ പരിശോധിച്ച ഡോക്ടര്‍ക്ക് നേരത്തെ തന്നെ ക്യാന്‍സര്‍ കണ്ടെത്താനായി. ശക്തമായ റേഡിയോതെറാപ്പിയാണ് പിന്നീട് ലഭിച്ചത്. ആഴ്ച്ചയില്‍ ഒരു തവണയെങ്കില്‍ ഇതുണ്ടാവുമായിരുന്നു. അര്‍ബുദം പോകുന്നത് വരെ ഇത് തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി അര്‍ബുദം വന്നത് ഉദരഭാഗത്തായിരുന്നു. കൊവിഡിന്റെ സമയത്തായിരുന്നു ഇത്. ഇത് ശസ്ത്രക്രിയയിലൂടെ ഭേദമായി. എന്നാല്‍ ആഴ്ച്ചകളോളം അസഹനീയമായ വേദനയായിരുന്നു താന്‍ അനുഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

6

ഇത്രയൊക്കെ സഹിച്ച് നില്‍ക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. ഞാന്‍ വലിയ ഭാഗ്യവാനാണ്. ശരിക്കും തുക കണ്ടപ്പോള്‍ തലകറങ്ങി വീഴുന്ന അവസ്ഥയിലായിരുന്നു. ശരീരമാകെ വിറയ്ക്കുകയായിരുന്നു. അതൊന്നും യഥാര്‍ത്ഥമായി തോന്നിയില്ലെന്നും ബില്‍ പറയുന്നു. തന്റെ കുടുംബത്തിനൊപ്പം അടുത്ത് തന്നെയുള്ള ബാറില്‍ പോയി ഇതൊന്ന് ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോട്ടറി അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+