ഞാന്‍ മരിച്ചാലും നീ തിരിച്ചറിയണം; കുഞ്ഞുമോളുടെ ശരീരത്തില്‍ വിലാസമെഴുതി അമ്മ
കീവ്: റഷ്യന്‍ അധിനിവേശം തകര്‍ത്ത യുക്രൈനില്‍നിന്ന് കൂടുതല്‍ കരളലിയിക്കുന്നതുമായ ദൃശ്യങ്ങള്‍. റഷ്യന്‍ സൈനിക അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ ശരീരത്തില്‍ മാതാപിതാക്കള്‍ പേരും മേല്‍വിലാസവും എഴുതിവയ്ക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന ഭീതിയുള്ളതിനാല്‍ മക്കളെ ബന്ധുക്കള്‍ക്കും മറ്റും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ശരീരത്തില്‍ അടയാളങ്ങളിടുന്നത്.
''തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ആരെങ്കിലും തയാറാകണം''- പുറത്ത് മേല്‍വിലാസം എഴുതിയ കുഞ്ഞിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് യുക്രൈന്‍ വീട്ടമ്മ കുറിച്ചു. കുട്ടിയുടെ ജനനതിയതി, കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രാദേശിക ഭാഷയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ എഴുതിവച്ചത്. എഴുത്ത് വ്യക്തമാവാനായി കുഞ്ഞിന്റെ ഷര്‍ട്ട് അഴിച്ചുള്ള ചിത്രമാണ് മാതാവ് സാഷ മകോവി ട്വീറ്റ് ചെയ്തത്.

യുദ്ധത്തിന്റെ നിസാഹയതയും ഭീകരതയും അടിവരയിടുന്ന ഈ ചിത്രം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പങ്കുവച്ചിട്ടുണ്ട്. യൂറോപ്പ് ഇപ്പോഴും വാതകങ്ങളെ കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകന്‍ അനസ്താസീയ ലപാറ്റിന ചിത്രം പങ്കുവച്ചത്. റഷ്യയെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ യൂറോപ്പ് തയ്യാറായിട്ടില്ല. യൂറോപ്പിലേക്ക് വാതകം ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ് എന്നതു തന്നെ കാരണം. റഷ്യയില്‍ നിന്ന് വാതകം ഇറക്കിയില്ലെങ്കില്‍ യൂറോപ്പ് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇതാണ് ലപാറ്റിന സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിറവയറുമായി റോയല്‍ ലുക്കില്‍ സോനം കപൂര്‍; ഫോട്ടോ ഷൂട്ട് വൈറല്‍... കാണാം ചിത്രങ്ങള്‍
അതേസമയം, ഡെന്മാര്‍ക്കും ഇറ്റലിയും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ഇറ്റലി 30 ഉം ഡെന്മാര്‍ക്ക് 15 ഉം ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നയതന്ത്രജ്ഞര്‍ എന്ന പദവിയില്‍ തങ്ങളുടെ രാജ്യത്ത് സേവനം ചെയ്യുന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരാണെന്നും ചാരവൃത്തിയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടി. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടി ജര്‍മനിയും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. പിന്നാലെ മോസ്‌കോയിലെ ജര്‍മന്‍ നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യയും തിരിച്ചടിച്ചു. പുതിയ സാഹചര്യത്തില്‍ ഡെന്മാര്‍ക്കിനും ഇറ്റലിക്കുമെതിരെ റഷ്യ പ്രതികാര നടപടി സ്വീകരിച്ചേക്കും. സൗഹൃദ രാജ്യങ്ങളുടെ പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. അതിനിടെ, റഷ്യയില്‍ നിന്ന് വാതകം ഇറക്കുന്നത് കുറയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ബദല്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് ജര്‍മനി.












Click it and Unblock the Notifications