കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ആദ്യ പടിക്കരികെ യുക്രൈൻ; സ്ഥാനാർത്ഥിത്വം നൽകണമെന്ന് യൂറോപ്യൻ കമ്മീഷൻ

  • By Akhil Prakash
Google Oneindia Malayalam News

കിയെവ്: യുക്രൈന് യൂറോപ്യൻ യൂണിയനിൽ ഔദ്യോഗികമായി സ്ഥാനാർത്ഥി പദവി നൽകണമെന്ന് ശുപാർശ ചെയ്ത് യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യൻ കമ്മീഷൻ. യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ ആണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. സംഘടനയിലെ ഏറ്റവും ശക്തമായ അംഗരാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുടെ പ്രതിനിധികൾ കിയെവ് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.

"യൂറോപ്യൻ കാഴ്ചപ്പാടിന് വേണ്ടി മരിക്കാൻ യുക്രൈനിയക്കാർ തയ്യാറാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അവർ ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു." ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ യുക്രൈന് സ്ഥാനാർഥി പദവി നൽകണമോയെന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ തീരുമാനമെടുക്കും. സംഘടനയുടെ 27 അംഗരാജ്യങ്ങളും ഈ ശുപാർശ ചർച്ച ചെയ്യും. എല്ലാ അംഗരാജ്യങ്ങളും വരാനിരിക്കുന്ന രാജ്യത്തെ ഏകകണ്ഠമായി അംഗീകരിക്കേണ്ടതുണ്ട്. നേരത്തെ ഡെൻമാർക്കും പോർച്ചുഗലും ഉൾപ്പെടെയുള്ള ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രൈന് സ്ഥാനാർത്ഥി പദവി നൽകാൻ വിമുഖത കാണിക്കുന്നു.

 ursulavonderleyen

അതേ സമയം യൂറോപ്യൻ കമ്മീഷന്റെ അനുകൂലമായ നിഗമനത്തെ അഭിനന്ദിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി രംഗത്ത് വന്നു. "യുക്രൈന്റെ സ്ഥാനാർത്ഥി നിലയെക്കുറിച്ചുള്ള യൂറോപ്യൻ കമ്മീഷന്റെ അനുകൂലമായ നിഗമനത്തെ ഞാൻ അഭിനന്ദിക്കുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വ പാതയിലെക്കുള്ള ആദ്യ ചുവടുവെപ്പാണിത്, അത് തീർച്ചയായും ഞങ്ങളുടെ വിജയത്തെ കൂടുതൽ അടുപ്പിക്കും. അടുത്തയാഴ്ച യൂറോപ്യൻ കമ്മീഷനിൽ നിന്ന് നല്ല ഫലം പ്രതീക്ഷിക്കുന്നു." സെലെൻസ്‌കി ട്വീറ്റ് ചെയ്തു. റഷ്യ യുക്രൈനെ ആക്രമിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 28 നാണ് തന്റെ രാജ്യത്തെ യൂറോപ്യൻ യൂണിയനോട് ചേർക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടത്. യുക്രൈന്റെ അം ഗത്വത്തിനായുള്ള അപേക്ഷയിൽ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തു.

യുക്രൈന് പുറമെ മോൾഡോവ, ജോർജിയ, അർമേനിയ, അസർബൈജാൻ, റിപ്പബ്ലിക് ഓഫ് മോൾഡോവ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലെ ചർച്ചകൾ പൂർത്തിയാക്കിയതിന് ശേഷമാണ് രാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽ അം ഗത്വം നൽകുക. ആദ്യ ഘട്ടത്തിൽ, രാജ്യത്തിന് ഒരു ഔദ്യോഗിക സ്ഥാനാർത്ഥി പദവി നൽകുന്നു. രണ്ടാം ഘട്ടത്തിൽ, സ്ഥാനാർത്ഥിയുമായി ഔപചാരികമായ അംഗത്വ ചർച്ചകൾ ആരംഭിക്കുന്നു, അതിൽ യൂറോപ്യൻ യൂണിയൻ നിയമം ദേശീയ നിയമമായി അംഗീകരിക്കണം. ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക, മറ്റ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതും ഉൾപ്പെടുന്നു. ചർച്ചകൾ പൂർത്തിയാകുകയും സ്ഥാനാർത്ഥി എല്ലാ പ്രവേശന മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തുകഴിഞ്ഞാൽ അവർക്ക് സംഘടനയിൽ ചേരാം.

വിമാനത്തിലെ മോഷണം; പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി സൗദി അറേബ്യവിമാനത്തിലെ മോഷണം; പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി സൗദി അറേബ്യ

വർഷങ്ങൾ സമയമെടുത്താണ് ഈ ചർച്ചകൾ നടക്കുന്നത്. 2013-ൽ സംഘടനയിൽ ചേർന്ന ക്രൊയേഷ്യ പത്ത് വർഷമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്. അതേ സമയം യുക്രൈൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിൽ എതിർപ്പില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മീർ പുട്ടിൻ പ്രതികരിച്ചു. യുക്രെയ്നിലെ സൈനിക നടപടി പൂർത്തിയായാൽ ഉടൻ എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ റഷ്യ യുക്രൈൻ യുദ്ധം ശക്തമായി തുടരുകയാണ്. സിവീറോഡൊണെറ്റ്സ്കിൽ റഷ്യയുടെ മുന്നേറ്റം തടയാൻ യുക്രൈൻ കനത്ത ചെറുത്തുനിൽപ് നടത്തുന്നുണ്ട്.

സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
Ukraine on the verge of joining the European Union;European Commission recomanted give candidate status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X