Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടിച്ച് യുക്രൈനും: അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും തകർത്തതായി സേന

കീവ്: റഷ്യയും യുക്രൈനും തുറന്ന യുദ്ധത്തിലേക്ക്. റഷ്യന്‍ അക്രമണത്തിനെതിരെ തിരിച്ചടിച്ച് യുക്രൈന്‍ സേന രംഗത്ത് എത്തി. തങ്ങളുടെ പ്രത്യാക്രമണത്തില്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും തകർന്നതായി യുക്രൈന്‍ സേന അവകാശപ്പെട്ടു. റഷ്യൻ പാരാട്രൂപ്പർമാർ ഒഡെസയിൽ പ്രവേശിച്ചുവെന്ന റിപ്പോർട്ടുകളും സൈന്യം നിഷേധിച്ചു. റഷ്യയുടെ ആക്രമണത്തെ ഉക്രേനിയൻ സൈന്യം പ്രതിരോധിക്കുന്നത് തുടരുന്നതിനിടെ, അഞ്ച് റഷ്യൻ ജെറ്റുകളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടുവെന്നാണ് സേന അവകാശപ്പെടുന്നത്. രാജ്യത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തെ തങ്ങൾ ചെറുക്കുന്നുവെന്നും ഉക്രെയ്ൻ സൈന്യം വ്യാഴാഴ്ച രാവിലെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

"ഇന്ന്, ഫെബ്രുവരി 24, പുലർച്ചെ 5.00 ന്, റഷ്യൻ ഫെഡറേഷന്റെ സായുധ സേന കിഴക്ക് ഞങ്ങളുടെ യൂണിറ്റുകൾക്ക് നേരെ തീവ്രമായ ഷെല്ലാക്രമണം ആരംഭിച്ചു, കൂടാതെ ബോറിസ്പിൽ, ഓസർനോയ്, കുൽബാകിൻ, ചുഗുവേവ്, ക്രാമാറ്റോർസ്ക്, ചോർനോബയേവ്ക എന്നിവിടങ്ങളിലെ എയർഫീൽഡുകളിൽ റോക്കറ്റ്, ബോംബ് ആക്രമണങ്ങൾ തുടങ്ങി" യുക്രൈന്‍ സേന പറഞ്ഞു.

ukraine

'റഷ്യ ഉക്രെയ്നിന്റെ അതിർത്തിയിലും ജനവാസ മേഖലകളിലും പീരങ്കി ഷെല്ലാക്രമണം ആരംഭിച്ചു. ഉക്രെയ്നിലെ സായുധ സേനയുടെ വ്യോമസേന ആക്രമണകാരിയുടെ വ്യോമാക്രമണത്തെ ചെറുക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ സേന സമ്പൂർണ്ണ യുദ്ധ സജ്ജരാണ്സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്," സൈന്യം പ്രസ്താവനയിൽ പറയുന്നു. "റഷ്യൻ സൈന്യം ഒഡെസയിൽ ഇറങ്ങിയതിനെക്കുറിച്ചുള്ള വിവരങ്ങൾ ശരിയല്ല... നമുക്ക് ഒരുമിച്ച് വിജയിക്കാം!" പ്രസ്താവനയിൽ സൈന്യം കൂട്ടിച്ചേർത്തു.

ഇത് തനിനാടന്‍ ലുക്ക്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയി വരുന്ന രമ്യ പണിക്കർ, വൈറല്‍ ചിത്രങ്ങള്‍

അതേസമയം, പ്രധാന നഗരങ്ങളിൽ ആക്രമണം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷം ഉക്രേനിയൻ വ്യോമ പ്രതിരോധം നിർവീര്യമാക്കിയതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. സമ്പൂർണ വ്യോമാതിർത്തി അടച്ചിടുന്നതായി ഉക്രേനിയൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവരുള്‍പ്പടേയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായി. ഇന്ത്യയില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് യുക്രൈനില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ച് പോരേണ്ടി വരികയും ചെയ്തു.

വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിൽ റഷ്യൻ സൈനിക നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്‌ഫോടനങ്ങൾ നടക്കുകയായിരുന്നു. 3 മിനിറ്റിനുള്ളിൽ കീവിലെ ഖ്രെഷാറ്റിക്കിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് രണ്ട് പൊട്ടിത്തെറികള്‍ കേട്ടതായിട്ടാണ് അന്താരാക്ഷ്ട മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഖാർകിവ്, കൈവ്, ഒഡേസ, ക്രാമാറ്റോർസ്ക് തുടങ്ങിയ സ്ഥലങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി കാണിക്കുന്നുണ്ട്. അതിനിടെ, തെക്ക് ക്രിമിയയിൽ നിന്നും റഷ്യൻ സൈന്യം ഉക്രെയ്നിലേക്ക് പ്രവേശിച്ചു.

Recommended Video

cmsvideo
    ഉക്രൈനിൽ പാഞ്ഞെത്തി മിസൈലുകൾ..നടുങ്ങി ജനങ്ങൾ..ഭീകര ദൃശ്യങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+