Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പില്‍ യുദ്ധകാഹളം; ലക്ഷം പടയുമായി റഷ്യ വളഞ്ഞു... പട്ടാളത്തെ അയക്കാന്‍ ബ്രിട്ടനും അമേരിക്കയും

ലണ്ടന്‍: യൂറോപ്പില്‍ ഏത് സമയവും യുദ്ധം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യയുടെ പ്രകോപന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയും ബ്രിട്ടനും സൈനികരെ അയക്കാന്‍ തയ്യാറായി. ഉക്രൈനെ ആക്രമിക്കാന്‍ റഷ്യ ഒരുങ്ങി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റഷ്യയ്‌ക്കെതിരെ സൈന്യത്തെ അയക്കാന്‍ അമേരിക്കയും ശേഷം ബ്രിട്ടനും തയ്യാറായിരിക്കുന്നത്.

നാറ്റോ സൈനിക രാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യക്കെതിരെ പടയൊരുക്കാനാണ് നീക്കങ്ങള്‍. ശീതയുദ്ധ കാലത്തിന് ശേഷം യൂറോപ്പില്‍ ഇത്രയും മോശം സാഹചര്യം ആദ്യമായിട്ടാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശ്രമം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

1

യൂറോപ്പില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യ ഉക്രൈനോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇത് ഉക്രൈന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

2

നാറ്റോ സൈന്യത്തിന്റെ പ്രധാന കമാന്റര്‍മാര്‍ അടുത്താഴ്ച യോഗം ചേരുന്നുണ്ട്. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ 1150 ബ്രിട്ടീഷ് സൈനികര്‍ നിലവില്‍ തമ്പടിച്ചിട്ടുണ്ട്. അത്ര തന്നെ സൈനികരെ ഇനിയും അയക്കാനാണ് ആലോചന. കൂടാതെ എസ്‌റ്റോണിയയിലേക്ക് ആയുധങ്ങളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കാനും ബ്രിട്ടന് പദ്ധതിയുണ്ട്.

3

ബ്രിട്ടന്റെ തീരുമാനം റഷ്യയ്ക്കുള്ള വ്യക്തമായ താക്കീതാണ്. നാറ്റോയുടെ ഒപ്പം ഉറച്ച് നില്‍ക്കും. അടുത്താഴ്ച യൂറോപ്പില്‍ സൈനികരെ വിന്യസിക്കുന്നതിന് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനെതിരെ റഷ്യ ആക്രമണം ആരംഭിച്ചാല്‍ അത് യൂറോപ്പിലെ ദുരന്തമാകും. ഉക്രൈന് മേലുള്ള ഏത് കടന്നുകയറ്റവും തടയുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

4

അതേസമയം, ഉക്രൈന്‍ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി വലിയ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ വിവാദങ്ങള്‍ക്ക് നടുവിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂറോപ്പിലേക്ക് സൈനികരെ അക്കുന്നതെന്നും പറയപ്പെടുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. അടുത്താഴ്ച അദ്ദേഹം യൂറോപ്പിലെത്തുന്നുണ്ട്.

5

ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികരെ ഉക്രൈന്റെ അതിര്‍ത്തിയില്‍ വിന്യസിച്ചതാണ് പുതിയ യുദ്ധാന്തരീക്ഷത്തിന് കാരണം. ഏത് സമയവും റഷ്യ ആക്രമണം തുടങ്ങിയേക്കാമെന്ന് അമേരിക്കയും ബ്രിട്ടനും പറയുന്നു. എന്നാല്‍ ആക്രമണ സാധ്യതയില്ലെന്ന സൂചനയാണ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ റഷ്യ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

6

റഷ്യ ആക്രമണത്തിന് ഒരുങ്ങി എന്നാണ് അമേരിക്കയുടെ നിരീക്ഷണം. ആക്രമണം തുടങ്ങിയാല്‍ അനന്തര ഫലം മോശമാകുമെന്ന് യുഎസ് സേനാ മേധാവി മാര്‍ക്ക് മില്ലി പറഞ്ഞു. കിഴക്കന്‍ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാറ്റോ സൈന്യത്തിന് സഹായമായി ചെറിയ സംഘം സൈനികരെ ഉടന്‍ അയക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു.

7

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടായേക്കും. സാമ്പത്തികമായ ഉപരോധമായിരിക്കും പ്രഖ്യാപിക്കുക. നാറ്റോ ആസ്ഥാനമായ ബ്രസല്‍സിലേക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഉടനെയെത്തും. സൈനിക വിന്യാസം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണിത്. എസ്‌റ്റോണിയയില്‍ 900 ബ്രിട്ടീഷ് സൈനികര്‍ നിലവിലുണ്ട്. ഉക്രൈനില്‍ 100ലധികം സൈനികരും. പോളണ്ടില്‍ 150 ബ്രിട്ടീഷ് സൈനികരുണ്ട്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ സൈനികരെ അയക്കാനാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. ഹംഗറി, സ്ലൊവേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായി വരും ദിവസങ്ങളില്‍ ബ്രിട്ടന്‍ ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+