യുക്രൈൻ പിടിച്ചെടുക്കുക ലക്ഷ്യം; യുദ്ധം അവസാനിപ്പിക്കാതെ റഷ്യ; ലിവിവിൽ മിസൈൽ ആക്രമണം രൂക്ഷം
കീവ്: റഷ്യ - യുക്രൈൻ യുദ്ധം ഇന്ന് 23-ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ശക്തമായ ഷെല്ലാക്രമണവും ബോംബാക്രമണം റഷ്യ തുടരുകയാണ്. യുക്രൈനിലെ ലിവിവിലുളള സൈനിക വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രത്തിൽ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. യുക്രൈൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, ഇന്നുണ്ടായ റഷ്യൻ അക്രമത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിസന്ധി നിലനിൽക്കെ അധിനിവേശം ഉറപ്പിക്കാനുളള മാർഗ്ഗങ്ങളുമായി റഷ്യ പിന്നോട്ട് ഇല്ലാതെ യുദ്ധം തുടരുകയാണ്.

"സൈനിക വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രത്തിൽ റഷ്യൻ സൈന്യം മിസൈൽ പതിപ്പിച്ചു. ഇതിന് പിന്നാലെ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യൻ ആക്രമണത്തിന് മുന്നോടിയായി പ്ലാന്റ് പ്രവർത്തനം നിർത്തിവച്ചിരുന്നു" - "എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു.
കരിങ്കടലിൽ നിന്നാണ് മിസൈലുകൾ റഷ്യ വിക്ഷേപിച്ചിരിക്കുന്നത്. യുക്രൈനിലെ വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡ് വ്യക്തമാക്കി. ഇന്ന് രാവിലെ 6 മണിയോടെ യുക്രൈനിൽ തുടർച്ചയായി മൂന്ന് സ്‌ഫോടനങ്ങൾ കേട്ടിരുന്നു. റഷ്യ സ്‌ഫോടനത്തിൽ ചില കെട്ടിടങ്ങൾ നശിച്ചു. ഇവിടുത്തെ ആളുകൾ ആശങ്കയിൽ ആയി. യുക്രൈനിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ലിവിവിലാണ് റഷ്യ അക്രമം അഴിച്ചു വിട്ടത്. നിരന്തരമായി റഷ്യൻ അക്രമത്തിന് ലിവിവിൽ ഉണ്ടായി. അക്രമ സാഹചര്യത്തിൽ ആളുകൾ മറ്റ് നഗരത്തിൽ നിന്ന് ലിവിവിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവിടുത്തെ ജനസംഖ്യ രണ്ട് ലക്ഷത്തോളമായി വർദ്ധിച്ചിരുന്നു.
ഇന്റർനാഷണൽ സെന്റർ ഫോർ പീസ് കീപ്പിംഗ് ആൻഡ് സെക്യൂരിറ്റിയിൽ റഷ്യ വ്യോമാക്രമണം നടത്തി. കഴിഞ്ഞയാഴ്ചയാണ് ഇവിടെ റഷ്യ അക്രമം നടത്തിയത്. അക്രമത്തിന് പിന്നാലെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രൈനിലെ മറ്റ് നഗരങ്ങളെപ്പോലെ തന്നെ ലിവിവിലെ സ്ഥിതിയും ദിവസേന മോശം ആകുകയാണ്. ലിവിവ് കൂടാതെ, തലസ്ഥാനമായ കീവ്, മരിയുപോൾ, ഖാർകിവ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ റഷ്യൻ സൈന്യം പതിവായി ബോംബാക്രമണം തുടരുകയാണ്.
യുക്രൈനിന്റെ പ്രധാന നരഗമായ നഗരമായ മരിയുപോളിലെ അഭയ കേന്ദ്രങ്ങളിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. തലസ്ഥാനമായ കീവ് പ്രധാന നഗരങ്ങളായ എൽവിവ്, ചെർനിഹിവ് എന്നിവയും പതിവായി റഷ്യ ബോംബാക്രമണം തുടരുകയാണ്. പ്രതിദിനം 50 മുതൽ 100 വരെ ബോംബുകൾ വീഴുന്നുവെന്നും 80 ശതമാനം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മരിയുപോൾ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications