കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ വിറച്ച് റഷ്യ; 400 സൈനികര്‍ കൊല്ലപ്പെട്ടു, നിഷേധിച്ച് റഷ്യ

Google Oneindia Malayalam News

കീവ്: ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ മിസൈല്‍ ആക്രമണത്തില്‍ 400 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചു. എന്നാല്‍ യുക്രെയിന്റെ അവകാശവാദത്തെ എതിര്‍ത്തുകൊണ്ട് റഷ്യ രംഗത്തെത്തി. തങ്ങളുടെ 63 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന് കരുതുന്ന മകിവ്ക നഗരത്തിലെ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്.

യു എസ് നിര്‍മ്മിത ഹിമാര്‍സ് റോക്കറ്റ് സംവിധാനം ഉപയോഗിച്ച് റഷ്യന്‍ സൈനികര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ യുക്രേനിയന്‍ സേന ആറ് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി തിങ്കളാഴ്ച പ്രസ്താവനയില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ട് മിസൈലുകള്‍ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

russia

പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷം മിസൈല്‍ മകിവ്കയില്‍ പതിച്ചതായി ഡൊനെറ്റ്‌സ്‌കിന്റെ അധിനിവേശ ഭാഗങ്ങളില്‍ റഷ്യന്‍ പിന്തുണയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡാനില്‍ ബെസ്സോനോവ് പറഞ്ഞിരുന്നു. റഷ്യന്‍ നിയന്ത്രിത പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, നിരവധി റഷ്യന്‍ കമന്റേറ്റര്‍മാരും ബ്ലോഗര്‍മാരും ആക്രമണം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണ സംഖ്യയുമായി ബന്ധപ്പെട്ട കണക്കുകള്‍ അവകാശപ്പെട്ടതിനേക്കാള്‍ കുറവാണെന്ന് റഷ്യ അവകാശപ്പെടുന്നത്.

 'ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല; നയനയുടെ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചു' 'ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല; നയനയുടെ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചു'

400 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രേനിയന്‍ സൈന്യം അവകാശപ്പെടുന്നത്. ആക്രമണം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ടെലിഗ്രാമില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രേനിയന്‍ ചാനലില്‍ ഉള്‍പ്പടെ ഇത് കാണിക്കുന്നുണ്ട്. വീഡിയോയില്‍ അവശിഷ്ടങ്ങളുടെ കൂമ്പാരവും കെട്ടിടത്തിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നാണ് കാണിക്കുന്നത്.

അതേസമയം, യു എസ് നിര്‍മിത ഹിമര്‍സ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഉക്രേനിയന്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 'പ്രത്യക്ഷമായും, ഈ ആയുധത്തിന്റെ കഴിവുകളെക്കുറിച്ച് ഹൈക്കമാന്‍ഡിന് ഇപ്പോഴും അറിയില്ലെന്ന് റഷ്യയുടെ പിന്തുണയുള്ള ഡൊനെറ്റ്‌സ്‌ക് ഭരണകൂടത്തിലെ മുന്‍ ഉദ്യോഗസ്ഥനായ ഡാനില്‍ ബെസോനോവ് പറഞ്ഞു. ഈ തീരുമാനത്തിന് പിന്നിലുള്ളവര്‍ ശാസിക്കപ്പെടുമെന്ന് കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ വിജയം കൈവരിക്കുന്നത് വരെ പോരാടുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് നടത്തിയ പുതുവത്സര പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയിന്‍ ജനതയും സൈനകരും അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. നാം എന്താണ് ചെയ്യുന്നതെന്നും എന്താണ് ചെയ്തതെന്നും നോക്കൂ. ആദ്യ നാളുകള്‍ മുതല്‍ നമ്മുടെ സൈനികര്‍ എങ്ങനെയാണ് ലോകത്തിലെ രണ്ടാമത്തെ രാജ്യത്തെ തകര്‍ത്തതെന്ന് നോക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

English summary
Ukraine says nearly 400 Russian soldiers were killed in the missile attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X