രഹസ്യമായി പാര്‍ലമെന്റ് ചേര്‍ന്ന് യുക്രൈന്‍, ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് അംഗങ്ങള്‍; വൈകാരികം, വീഡിയോ
കീവ്: റഷ്യന്‍ സൈനികരുടെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിനിടയില്‍ രഹസ്യമായി പാര്‍ലമെന്റ് ചേര്‍ന്ന് യുക്രൈന്‍. റഷ്യന്‍ അധിനിവേശം കൊടുമ്പിരി കൊണ്ടിരിക്കെയാണ് യുക്രൈന്റെ നീക്കം. റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന്‍ സൈനികര്‍ക്ക് സഹായമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ പാര്‍ലമെന്റ് സ്വീകരിച്ചതായാണ് സൂചന. അതിനിടെ പാര്‍ലമെന്റ് അംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് യുക്രൈന്‍ ദേശീയ ഗാനം ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
വൈകാരികമായാണ് പലരും ദേശീയ ഗാനം ചൊല്ലുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. പാര്‍ലമെന്റിലെ 300 ഓളം അംഗങ്ങളാണ് ഒന്നിച്ച് ദേശീയഗാനം ആലപിച്ചത്. ദേശീയഗാനം ആലപിക്കാന്‍ നില്‍ക്കുമ്പോള്‍ എംപിമാര്‍ ചിലര്‍ നെഞ്ചില്‍ കൈവച്ചു. അതേസമയം മിക്ക എം പിമാരും ഇപ്പോഴും രഹസ്യ സ്ഥലങ്ങളില്‍ തുടരുകയാണ്.

പെട്ടെന്ന് തീരുമാനിച്ചതും അതേസമയം ഉത്കണ്ഠ നിറഞ്ഞതുമായ സെഷനായിരുന്നു പാര്‍ലമെന്റില്‍ ചേര്‍ന്നതെന്ന് യുക്രേനിയന്‍ എം പി ലെസിയ വെസിലെങ്കോ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് പറഞ്ഞു. യുക്രെയ്നിലെ ഏറ്റവും ടാര്‍ഗെറ്റ് ചെയ്യപ്പെട്ട കെട്ടിടത്തില്‍ ഞങ്ങളുടെ സെഷന്‍ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ഐക്യത്തോടെ ദേശീയ ഗാനം ആലപിക്കുച്ചു' ലെസിയ വെസിലെങ്കോ ട്വീറ്റ് ചെയ്തു.
അതേസമയം രൂക്ഷമായ യുദ്ധത്തിനിടയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം അപകടകരമാണെന്ന് എം പി കിരാ റൂഡിക് പറഞ്ഞു. 'ചില അപകടസാധ്യതകളുണ്ടെന്നും ആ മഅപകടസാധ്യതകള്‍ ഉയര്‍ന്നതാണെന്നും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു, എന്നാല്‍ പാര്‍ലമെന്റ് നമ്മുടെ രാജ്യത്തിന്റെ പ്രതീകമാണെന്നും ഞങ്ങള്‍ മനസ്സിലാക്കി. രാഷ്ട്രം പോരാടുകയും അതിന്റെ കടമ നിര്‍വഹിക്കുകയും ചെയ്യുന്നുവെങ്കില്‍, പാര്‍ലമെന്റ് ചേരണം. അതിനാല്‍ ഞങ്ങള്‍ രഹസ്യമായി ഒത്തുകൂടി. രാജ്യത്തുടനീളമുള്ള പാര്‍ലമെന്റ് അംഗങ്ങളെ ഒന്നിപ്പിക്കുന്നത് തികച്ചും സവിശേഷമായ ഒരു ഓപ്പറേഷനായിരുന്നു.
ഞങ്ങളില്‍ 300-ഓളം പേര്‍ അവിടെ ഒരു മുറിയില്‍ ഉണ്ടായിരുന്നു, പാര്‍ലമെന്റംഗം കിരാ റൂഡിക് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. യുക്രേനിയന്‍ സൈന്യത്തിന് വിനിയോഗിക്കുന്നതിനായി റഷ്യന്‍ സ്വത്തുക്കള്‍ ദേശസാല്‍ക്കരിച്ച് ഉടനടി സമാഹരിക്കുന്നതിനായി ഞങ്ങള്‍ വോട്ട് ചെയ്തു,' കിര റൂഡിക് പറഞ്ഞു.
'പിന്നീട് ഞങ്ങള്‍ ദേശീയഗാനം ആലപിച്ചു. അത് വളരെ നാടകീയവും വൈകാരികവുമായിരുന്നു. എന്റെ സഹ പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം ഇത്രയും ഐക്യം ഇതിന് മുന്‍പ് അനുഭവപ്പെട്ടിട്ടില്ലെന്നും കിര കൂട്ടിച്ചേര്‍ത്തു. കീവിനുള്ളിലേക്ക് നീങ്ങുന്നത് വളരെ ബുദ്ധിമുട്ടായതിനാല്‍ പല പാര്‍ലമെന്റ് അംഗങ്ങളെയും ഒത്തുചേര്‍ക്കാനായില്ലെന്നും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ അടിത്തട്ടില്‍ പോരാടി കൊണ്ടിരിക്കുകയാണെന്നും കിര പറഞ്ഞു.












Click it and Unblock the Notifications