ഉത്തരകൊറിയ്ക്ക് വീണ്ടും ഇരുട്ടടി: ഉപരോധത്തിന് യുഎന്നിന്‍റെ പച്ചക്കൊടി,ഭീഷണി അമേരിക്കയ്ക്ക്!

 • Written By:
Subscribe to Oneindia Malayalam

ജനീവ: ഉത്തരകൊറിയയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയത്. ഉത്തരകൊറിയ ആറാമത് അണുവായുധ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉപരോധം. എല്ലാത്തരം പ്രകൃതി വാതകങ്ങളുടെയും കണ്ടന്‍സേറ്റുകളുടേയും ഇറക്കുമതിയും വസ്ത്രങ്ങളുടെ കയറ്റുമതി എന്നിവയാണ് പുതിയ ഉപരോധത്തോടെ നിലയ്ക്കുക. ഇതിനെല്ലാം പുറമേ ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും വിലക്കുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഏഷ്യന്‍ രാഷ്ട്രമായ ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍പ്പെട്ടവയാണ് ഇവ രണ്ടും.

ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണത്തെ തുടര്‍ന്ന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെങ്കില്‍ യുഎസ് വേദനിക്കേണ്ടിവരുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തിന് വെല്ലുവിളിയാവുന്നതാണ് ഉത്തരകൊറിയന്‍ ഭീഷണി.

 പ്രമേയവും ഉപരോധവും

പ്രമേയവും ഉപരോധവുംഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുള്ള ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വാതകങ്ങളുടെ കയറ്റുമതി ഉത്തരകൊറിയുടെ സുസ്ഥിരതയെ ബാധിക്കും. ഉത്തരകൊറിയന്‍ എയര്‍ലൈനിനും സൈന്യത്തിനും ഉപരോധമേര്‍പ്പെടുത്താനും ഇത് സംബന്ധിച്ച് പ്രമേയം പാസാക്കാനും അമേരിക്ക യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.

cmsvideo
  ഉത്തരകൊറിയക്ക് വന്‍ തിരിച്ചടി | Oneindia Malayalam
   യുഎസ് ഉറച്ചുതന്നെ

  യുഎസ് ഉറച്ചുതന്നെ

  കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം കൈവന്നതോടെയാണ് സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതോടെയാണ് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചത്.

  ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

  ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

  മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

   താക്കീതുമായി കൊറിയ

  താക്കീതുമായി കൊറിയ

  ആറാമത്തെ ആണവായുധ പരീക്ഷണത്തിന്‍റെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പ്രമേയം പാസാക്കാനുമാണ് നീക്കമെങ്കില്‍ അമേരിക്ക അതിന് വില നല്‍കേണ്ടിവരുമെന്നാണ് ഉത്തരകൊറിയന്‍ വിദേശ കാര്യ വകുപ്പ് വ്യക്തമാക്കിയത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് മന്ത്രാലത്തിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

   ഉന്നിന്‍റെ സ്വത്തുക്കള്‍

  ഉന്നിന്‍റെ സ്വത്തുക്കള്‍

  ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ തിരിച്ചയയ്ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചത്. എന്നാല്‍ യുസിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സഖ്യരാജ്യമായ ചൈനയും റഷ്യയും ശ്രമിച്ചത്.

   ആണവ പ്രതിസന്ധി

  ആണവ പ്രതിസന്ധി

  കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ആണവ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രദേശത്തുനിന്ന് ആണവായുധങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കണമെന്ന ആവശ്യമാണ് ട്രംപും മുന്നോട്ടുവച്ചിട്ടു

   സൈനിക നടപടി പരിഹാരമല്ല

  സൈനിക നടപടി പരിഹാരമല്ല

  ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുകയല്ല ആദ്യത്തെ മാര്‍ഗ്ഗമെന്ന് പ്രതികരിച്ച ട്രംപ് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് മലക്കം മറിയുകയായിരുന്നു. നേരിട്ടുള്ള ചര്‍ച്ചകളല്ല വേണ്ടതെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

  സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്

  സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്

  ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്നുമാണ് യുഎസിന്‍റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.

  ഉത്തരകൊറിയയ്ക്ക് ഉപരോധം

  ഉത്തരകൊറിയയ്ക്ക് ഉപരോധം


  അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡ‍ന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

   യുഎസ് ഐക്യരാഷ്ട്രസഭയില്‍

  യുഎസ് ഐക്യരാഷ്ട്രസഭയില്‍

  ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും രാജ്യത്തിനെതിരെ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ ഉന്നയിച്ചിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്നും നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു.

   പകരം വീട്ടി!!

  പകരം വീട്ടി!!

  വേള്‍ഡ‍് ട്രേ‍ഡ് സെന്‍ററിന്‍റെ ആക്രമണത്തിന്‍റെ വാര്‍ഷികമായ സെപ്തംബര്‍ 11ന് നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യു​എസ് അംബാസഡര്‍ നിക്കി ഹാലെ ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതും നല്‍കിയിരുന്നു. യുഎസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ദിവസം തന്നെ കൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹാലെ ചൂണ്ടിക്കാണിച്ചു. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയെ ലോകം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും നിക്കി ഹാലെ പറഞ്ഞു.  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  The UN Security Council on Monday unanimously approved new sanctions on North Korea but not the toughest-ever measures sought by the Trump administration to ban all oil imports and freeze international assets of the government and its leader, Kim Jong Un.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്