സിറിയയിലേത് യുദ്ധക്കുറ്റം; വ്യോമാക്രമണത്തില്‍ 22 കുട്ടികള്‍ മരിച്ചെന്ന് യുണിസെഫ്
സിറിയയിലെ മനുഷ്യക്കുരുതി യുദ്ധക്കുറ്റമെന്ന് കുട്ടികളുടെ സംഘടന
ഡമാസ്കസ്: സിറിയയില്‍ നിന്ന് ഐസിസിനെ തുരുത്തുന്നതിനായി നടത്തുന്ന വ്യോമാക്രണങ്ങളില്‍ പൊലിയുന്നത് കുരുന്നുകള്‍. സിറിയയിലെ വിമതരുടെ കേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത് സ്കൂള്‍ കോംപ്ലക്സിന് മുകളിലേക്കാണ്. ആക്രമണത്തില്‍ മരിച്ച 26 പേരില്‍ 22 പേരും കുട്ടികളാണ്.
സിറിയന്‍ വിമതര്‍ കൈവശപ്പെടുത്തി വച്ചിട്ടുള്ള ഇദ്ലിബ് പ്രവിശ്യയില്‍ ബുധനാഴ്ച ഉണ്ടായ വ്യോമാക്രമണത്തില്‍ സ്കൂള്‍ തകര്‍ന്ന് 22 സ്കൂള്‍ വിദ്യാര്‍ത്ഥികളും ആര് അധ്യാപകരുമാണ് മരിച്ചത്. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജന്‍സിയായ യുണിസെഫാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. അലെപ്പോയ്ക്ക് സമീപത്താണ് ഇദ്ലിബ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. അഞ്ച് വര്‍ഷത്തോളമായി സറിയയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് സിറിയയില്‍ മരിച്ചുവീണത്.

യുദ്ധക്കുറ്റമെന്ന് യുണിസെഫ്
ഐസിസിനും സിറിയന്‍ വിമതര്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടത് യുദ്ധക്കുറ്റമാണെന്ന് യുണിസെഫ് ഡയറക്ടര്‍ ആന്റണി ലേക്ക് പറഞ്ഞു.

ഹാസ് ഗ്രാമത്തില്‍
സിറിയയോ റഷ്യയോ നടത്തിയ ആറ് വ്യോമാക്രമണങ്ങളിലായി സ്കൂള്‍ കോംപ്ലക്സ് ഉള്‍പ്പെട്ട ഹാസ് ഗ്രാമമാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 നായിരുന്നു വ്യോമാക്രമണം.

സ്കൂളിന്റെ കവാടത്തില്‍
സ്കൂളിന്റെ പ്രവേശന കവാടം റോക്കറ്റ് വര്‍ഷിച്ചതോടെ വ്യമോക്രമണങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ അവസാനിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജനവാസമുള്ള ഹാസ് ഗ്രാമത്തിലെ സ്കൂളാണ് ആക്രമണത്തില്‍ തകര്‍ന്നതെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് റെസ്ക്യൂ ജീവനക്കാരാണ് വ്യക്തമാക്കിയത്.

തകര്‍ന്നത് മൂന്ന് സ്കൂളുകള്‍
മൂന്ന് സ്കൂളുകള്‍ ഉള്‍പ്പെട്ട സ്കൂള്‍ കോംപ്ലക്സാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. സ്കൂള്‍ മുറ്റത്ത് മരിച്ച് കിടക്കുന്ന കുട്ടികളുടെ ശരീരാവശിഷ്ടങ്ങളും സ്കൂള്‍ ബാഗുകളുമുള്പ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇദ്ലിബ് ലക്ഷ്യം വെച്ച്
സിറിയന്‍ വിമതരായ ഫത്തേഹ് അല്‍ഷാം ഫ്രണ്ട് എന്ന നുസ്ര ഫ്രണ്ടാണ് അല്‍ഖ്വയ്ദയില്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് ഇദ്ലിബ് നഗരം കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച ആഴ്്ചകളായി ഇദ്ലിബ് കേന്ദ്രീകരിച്ച് നിരവധി വ്യോമാക്രമണങ്ങളാണ് നടന്നതെന്നാണ് നിരീക്ഷകരുടെ നല്കുന്ന വിവരം.

സഖ്യത്തിന് വിമര്ശമനം
സിറിയന്‍ സര്‍ക്കാരിന്റെ സൈന്യവും റഷ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് സിറിയയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങളെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരിട്ട് രംഗത്തെത്തിയിരുന്നു.

കുട്ടികള്‍ മരിച്ചതിന് പരാമര്‍ശമില്ല
സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ സ്റ്റേറ്റ് ടിവി നല്കിയ വാര്‍ത്തയില്‍ വിമത പോരാളികളെ വധിച്ചുവെന്ന് പരാമര്‍ശിക്കപ്പെട്ടെങ്കിലും സ്കൂള്‍ തകര്‍ന്നതിനെക്കുറിച്ചോ കുട്ടികളുടെ കൂട്ടക്കുരുതിയെക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications