എന്തിനാണ് യുഎന്‍ കുവൈത്തിന് പണം കൊടുക്കുന്നത്? ലോകം നടുങ്ങിയ നിമിഷം!! 5130 കോടി ഡോളര്‍
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച കുവൈത്തിലെ എണ്ണ കമ്പനിക്ക് കൊടുത്തത് 60 കോടി ഡോളറാണ്. നേരത്തെ പലതവണയായി കുവൈത്തിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും കൊടുത്തുവരുന്ന തുകയുടെ തുടര്‍ച്ചയാണിത്. ഇത്തരത്തില്‍ ഇതുവരെ ഐക്യരാഷ്ട്രസഭ കൊടുത്തത് 5130 കോടി ഡോളറാണ്.
എന്തിനാണ് ഇത്രയും വലിയ തുക കുവൈത്തിന് നല്‍കുന്നത് എന്ന് ചോദിച്ചാല്‍ നഷ്ടപരിഹാരമാണ് എന്നാണ് മറുപടി. 30 വര്‍ഷം മുമ്പുള്ള സംഭവത്തില്‍ വന്ന നഷ്ടത്തിന് പരിഹാരം. ഗള്‍ഫ് രാജ്യങ്ങള്‍ എക്കാലവും ഓര്‍ക്കുന്ന ആ ചരിത്ര നിമിഷങ്ങള്‍ കൂടി സൂചിപ്പിച്ച് വിശദീകരിക്കാം....
ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തിന് വന്ന നഷ്ടങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് ഐക്യരാഷ്ട്രസഭ ഈ പണം നല്‍കുന്നത്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ 1990 ലാണ് കുവൈത്ത് അധിനിവേശം നടത്തിയത്. കുവൈത്ത് ഇറാഖിന്റെ ഭാഗമാണ് എന്നായിരുന്നു സദ്ദാമിന്റെ വാദം. ചരിത്രപരമായി ഇക്കാര്യത്തില്‍ പല തെളിവുകളും അവര്‍ നിരത്തിയിരുന്നു.

ബസറ പ്രവിശ്യയുടെ ഭാഗമാണ് കുവൈത്ത് എന്ന വാദമാണ് ഇറാഖ് ഉയര്‍ത്തിയത്. കുവൈത്തിലെ പല പ്രദേശങ്ങളും ഇറാഖ് കൈയ്യേറി. പ്രധാന എണ്ണ രാജ്യങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് ആഗോള തലത്തില്‍ എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കി. സദ്ദാം ഹുസൈനെ ഒതുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്ക ഇത് അവസരമാക്കി ഉപയോഗിച്ചു.

ഇസ്രായേല്‍ വിരുദ്ധ നിലപാടാണ് സദ്ദാം എടുത്തിരുന്നത്. പലസ്തീനികളെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തു. ഇതില്‍ അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സദ്ദാമിനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. മേഖലയിലെ നേതാവായി സദ്ദാം നിലയുറപ്പിക്കുന്നതില്‍ അറബ് രാജ്യങ്ങള്‍ക്കും അദ്ദേഹത്തോട് എതിര്‍പ്പ് നിലനിന്നു. ഈ വികാരമെല്ലാം കുവൈത്ത് അധിനിവേശ കാലത്ത് ഒരുമിച്ചു.

കുവൈത്തിലേക്ക് ഇറാഖ് നടത്തിയ അധിനിവേശം വലിയ പ്രതിസന്ധിക്ക് ഇടയാക്കി. 1990 ആഗസ്റ്റ് 2നായിരുന്നു ഈ അധിനിവേശം. ലോകരാജ്യങ്ങള്‍ അപലപിക്കുകയും ഐക്യരാഷ്ട്രസഭ ഇറാഖിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. സദ്ദാമിനെ ഒതുക്കാന്‍ അമേരിക്കയും ബ്രിട്ടനും സൗദിയിലേക്ക് സൈന്യത്തെ അയച്ചു. ലോകരാജ്യങ്ങളോട് ഒപ്പം ചേരാനും അവര്‍ ആവശ്യപ്പെട്ടു.

സഖ്യകക്ഷിയുടെ ഭാഗമായി 35 രാജ്യങ്ങള്‍ അണിനിരന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇത്രയും രാജ്യങ്ങള്‍ പങ്കെടുത്ത യുദ്ധം ആദ്യമായിരുന്നു. അമേരിക്ക, സൗദി, ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ സൈനികരെ അയച്ചത്. വ്യോമ യുദ്ധത്തില്‍ സദ്ദാമിനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. ഇസ്രായേലിനെയും സൗദിയെയും ആക്രമിച്ച് തിരിച്ചടിക്കാന്‍ ഇറാഖ് ശ്രമിച്ചു. ഇതോടെ കരയുദ്ധത്തിലേക്ക് വഴിമാറി.

1991 ഫെബ്രുവരി 24 സഖ്യസേന കരയുദ്ധം ആരംഭിച്ചു. ഇറാഖിന് തോല്‍വി അറിയാന്‍ തുടങ്ങി. കുവൈത്തിനെ മോചിപ്പിച്ചു. ഇറാഖ് സൈന്യം പിന്മാറി. 4 ദിവസം നീണ്ട കരയുദ്ധത്തോടെ സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 1980കളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാഖിനെ പിന്തുണച്ച അമേരിക്ക കുവൈത്ത്-ഇറാഖ് യുദ്ധത്തില്‍ കുവൈത്തിനെയാണ് പിന്തുണച്ചത് എന്നത് വേറെ കാര്യം.

ഗള്‍ഫ് യുദ്ധത്തില്‍ വന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കുവൈത്തില്‍ നിന്ന് 15 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ഐക്യരാഷ്ട്രസഭ നഷ്ടപരിഹാരം നല്‍കുന്നത്. ചൊവ്വാഴ്ച നഷ്ടപരിഹാരം നല്‍കിയത് കുവൈത്ത് പെട്രോളിയം കോര്‍പറേഷന് വേണ്ടിയാണ്. ഇറാഖില്‍ നിന്ന് പണം ഈടാക്കിയാണ് കുവൈത്തിന് നല്‍കുന്നത്.












Click it and Unblock the Notifications