കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലമറയ്ക്കാതെ വാര്‍ത്താ അവതരണം; സൗദി അവതാരക വിവാദത്തില്‍

  • By Gokul
Google Oneindia Malayalam News

റിയാദ്: സ്ത്രീ സ്വാതന്ത്ര്യത്തിന് മൂക്കകയറുള്ള സൗദി അറേബ്യയില്‍ ഒരു പെണ്‍കുട്ടി ശിരോവസ്ത്രമില്ലാതെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അവരുടെ സംസ്‌കാരത്തിന് വലിയ കോട്ടംതട്ടുമെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞദിവസം അല്‍ ഇക്ക്‌റബിയ ടിവി ചാനലിലെ അവതാരക തലമറയ്ക്കാതെ വാര്‍ത്ത വായിച്ച സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

അവതാരക തലമറയ്ക്കാതെ വാര്‍ത്ത വായിച്ചത് സൗദി സംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് കാട്ടി ഒട്ടേറെപേര്‍ സോഷ്യല്‍ സൈറ്റുകളിലൂടെ പ്രതികരിച്ചതോടെയാണ് വിവാദം പടര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ സൗദിയില്‍ അനുവദിക്കരുതെന്നും മനപൂര്‍വമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചിലര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

saudi-news

അതേസമയം, സംഭവത്തില്‍ ചാനല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. വാര്‍ത്ത വായിച്ചത് കറസ്‌പോണ്ടന്റ് ആണെന്നും ബ്രിട്ടനിലെ സ്റ്റുഡിയോയില്‍ വെച്ചാണ് വാര്‍ത്ത അവതരിപ്പിച്ചതെന്നും ചാനല്‍ വക്താവ് അറിയിച്ചു. സൗദി അറേബ്യയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചല്ല വാര്‍ത്ത വായിച്ചത്. രാജ്യത്തിന്റെ സംസ്‌കാരത്തെ ഒരു തരത്തിലും മോശപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, വാര്‍ത്ത പ്രക്ഷേപണം സൗദിയില്‍ ആയതിനാല്‍ കടുത്ത നടപടി വേണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അബ്ദുളള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് സൗദിയിലെ ഷൂറ കൗണ്‍സിലിലേക്ക് 30 വനിതകളെ നിയമിച്ചതോടെയാണ് വിവിധ തൊഴില്‍ മേഖലയിലേക്ക് വനിതകള്‍ കടന്നുവന്നു തുടങ്ങിയത്.

English summary
Unveiled anchor woman in Saudi television
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X