അമ്മ ഷോപ്പിംഗിന് പോയി, നവജാത ശിശുവിനെ ആറുവയസ്സുകാരന്‍ അടിച്ചു കൊന്നു
മിയാമി: അമ്മ ഷോപ്പിംഗിന് പോയതിനെ തുടര്‍ന്ന് നവജാത ശിശുവിനെ ആറ് വയസ്സുകാരന്‍ അടിച്ചുകൊന്നു. 13 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയും ആറ് വയസ്സുകാരനെയും കാറില്‍ നിര്‍ത്തി ഷോപ്പിംഗിന് പോയപ്പോഴായിരുന്നു സംഭവം. അമേരിക്കയിലെ വെസ്റ്റ് ഫ്‌ളോറിഡയിലാണ് സംഭവം.
അശ്രദ്ധമൂലം കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ 62കാരിയായ കാത്തലീന്‍ സ്റ്റീലെക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നീട് കാത്തലീന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കുഞ്ഞിന് പരിക്കേറ്റതായി തിരിച്ചറിഞ്ഞിട്ടും പ്രാഥമിക ചികിത്സ ലഭ്യമാക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോടതി പരിഗണിച്ച്ച്. മുന്‍ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെ ആയിരുന്നു അവര്‍ ഗര്‍ഭം ധരിച്ചത്.

കാറില്‍ നിന്ന് ഇറങ്ങിയ ശേഷം നാല്‍പ്പത് മിനിറ്റ് കുട്ടികളെ നേരം വിട്ടുനിന്നതാണ് 13 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ ആറ് വയസ്സുകാരന്‍ ഫ്രാങ്കി കുഞ്ഞിനെ കാറിന് പുറത്തെക്കിക്കുകയും എടുത്തുയര്‍ത്തുകയും കാറിന് മുകളില്‍ തലയിടിക്കുകയും ചെയ്തതോടെ കുഞ്ഞിന് ശാരീരിക ആഘാതം സംഭവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് സംഭവിച്ചതെല്ലാമറിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭ്യമാക്കുന്നത് ഇതോടെ കുഞ്ഞ് മരിക്കുകയായിരുന്നു. അമ്മയുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചതെന്ന് കാണിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications