രണ്ടാം പ്രവിശ്യാ തലസ്ഥാനവും പിടിച്ച് താലിബാന്‍; തടവുകാരെ മോചിപ്പിച്ചു, മുന്നറിയിപ്പുമായി അമേരിക്ക
കാബൂള്‍: അഫ്ഗാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി താലിബാന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചു. ജൗസ്ജാനിലെ ഷബര്‍ഗാന്‍ പട്ടണമാണ് ഇന്ന് താലിബാന്റെ നിയന്ത്രണത്തിലായത്. അഫ്ഗാന്‍ സൈന്യവും ഉദ്യോഗസ്ഥരും ഇവിടെയുള്ള വിമാനത്താവളത്തിലേക്ക് പിന്‍വാങ്ങിയെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ഖാദര്‍ മാലിയ അറിയിച്ചു. കുപ്രസിദ്ധ യുദ്ധ പ്രഭു അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ നാടാണ് ഷബര്‍ഗാന്‍. തുര്‍ക്കിയില്‍ ചികില്‍സയിലായിരുന്ന ദോസ്തം ഈ ആഴ്ചയാണ് അഫ്ഗാല്‍ തിരിച്ചെത്തിയത്. അദ്ദേഹം കാബൂളിലുണ്ടെന്നാണ് കരുതുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് താലിബാന്‍ അഫ്ഗാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ തുടങ്ങിയത്. ഗ്രാമങ്ങള്‍ ഓരോന്നായി അവര്‍ പിടിച്ചു. പിന്നാലെയാണ് നഗരങ്ങളിലേക്ക് കടന്നത്. പല ഗ്രാമങ്ങളിലും അതിര്‍ത്തി മേഖലയിലും വിന്യസിച്ചിരുന്ന സൈനികര്‍ പിന്‍വാങ്ങി. ഇപ്പോള്‍ പല പട്ടണങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിംറോസ് പ്രവിശ്യയിലെ സാരഞ്ച് നഗരം താലിബാന്‍ പിടിച്ചത് വെള്ളിയാഴ്ചയാണ്. ഇന്ന് ഷബര്‍ബാനും നിയന്ത്രണത്തിലാക്കി. രണ്ടിടത്തും യാതൊരു പ്രതിഷേധമോ സൈനിക തിരിച്ചടികളോ താലിബാന് നേരിടേണ്ടി വന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഷബര്‍ഗാനില്‍ ദോസ്തമിന്റെ അനുയായികള്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 1990കൡ അഫ്ഗാനിലെ വടക്കന്‍ മേഖലകളില്‍ താലിബാനെതിരെ യുദ്ധം ചെയ്ത പ്രധാന നേതാവാണ് ദോസ്തം. അക്കാലത്ത് ആയിരക്കണക്കിന് പേരെ ദോസ്തമിന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. താലിബാനെതിരെ സായുധ സംഘങ്ങളെ പ്രയോഗിക്കാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ദോസ്തമിന്റെ പതനം അഫ്ഗാന്റെ ഈ ലക്ഷ്യത്തിന് തിരിച്ചടിയാണ്.
പ്രദേശവാസികള്‍ താലിബാനെ സ്വാഗം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി ഇവിടെ നിയമവാഴ്ചയില്ല. സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നു ഈ മേഖല. അഫ്ഗാന്‍ സൈന്യം അവരുടെ വാഹനങ്ങളും വെടിക്കോപ്പുകളും ഇട്ടേച്ച് ഓടിപ്പോകുകയായിരുന്നുവത്രെ. സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ താലിബാന്‍കാര്‍ ഓടിച്ച് ആഹ്ലാദം പങ്കിട്ടു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
സാരഞ്ചില്‍ പ്രവേശിച്ച ഉടനെ താലിബാന്‍ ചെയ്തത് ഇവിടെയുള്ള തടവുകാരെ മോചിപ്പിക്കുകയാണ്. താലിബാന്‍കാരായ തടവുകാര്‍ ഏറെയുണ്ട് ഇവിടെയുള്ള ജയിലുകളില്‍. എല്ലാവരെയും മോചിപ്പിച്ചു. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന മറ്റു തടവുകാരെയും വിട്ടയച്ചു. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് കൊള്ളയടിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, എത്രയും വേഗം അഫ്ഗാന്‍ വിട്ടുപോരാന്‍ അമേരിക്ക അവരുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടു. കാബൂളിലെ അമേരിക്കന്‍ എംബസിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.












Click it and Unblock the Notifications