കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കി അമേരിക്ക; 68 വര്‍ഷത്തിന് ശേഷമുള്ള ആദ്യ സ്ത്രീ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലിസ മറീ മോണ്ട്ഗമോറിയുടെ വധശിക്ഷ അമേരിക്കയില്‍ നടപ്പിലാക്കി. വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് യുഎസ് സര്‍ക്യൂട്ട് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സ്റ്റേ സുപ്രീം കോടതി ഇന്ന് റദ്ദ് ചെയ്തിരുന്നു. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിൽ ലിസയുടെ വധശിക്ഷ നടപ്പാക്കിയത്. ഇതോടെ 68 വര്‍ഷത്തിന് ശേഷം യുഎസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന സ്ത്രീയായി ലിസ മാറി. 1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്.

തൃശൂരില്‍ ഞെട്ടിച്ച് ജോസ് കെ മാണി; കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ല ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 145 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുതൃശൂരില്‍ ഞെട്ടിച്ച് ജോസ് കെ മാണി; കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ല ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 145 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

ലിസിയുടെ മാനസിക നില നിര്‍ണ്ണയിക്കേണ്ടതുണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്യൂട്ട് കോടതി ജഡ്ജി പാട്രിക് ഹാന്‍ലോന്‍ ഇന്നലെ വധശിക്ഷ സ്റ്റേ ചെയ്തത്. ഒണ്‍ലൈന്‍ ചാരിറ്റിയിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോസ്റ്റിനെന്ന യുവതിയുടെ വീട്ടില്‍ അതിക്രമിച്ച കയറി കൊലപ്പെടുത്തുകയായിരുന്നു ലിസ. കൊലപ്പെടുത്തിയ ശേഷം എട്ടു മാസം പ്രായമായ ഗർഭസ്ഥശിശുവിനെ പുറത്തെടുത്തുവെന്നതുമാണ് ലിസക്കെതിരായ കുറ്റം. സംഭവ സ്ഥലത്ത് നിന്നും ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട പ്രതിയെ കാന്‍സസിലെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

lisa

ലിസയെ അറസ്റ്റ് ചെയ്ത പോലീസ് ഗര്‍ഭസ്ഥ ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും സംരക്ഷണം പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം സമയം മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് കോടതി മാപ്പ് നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ലിസയുടെ ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് വളര്‍ത്തച്ഛന്‍ ഉള്‍പ്പടേയുള്ളവരില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയായ ലിസക്ക് തലക്ക് കാര്യമായ ക്ഷതമേറ്റിരുന്നു. അതിന്‍റെ ഫലമായി ഉണ്ടായ മാനസിക ദൗര്‍ബല്യം ലിസക്ക് ഉണ്ടെന്നായിരുന്നു അവരുടെ അഭിഭാഷകരുടെ വാദം.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

 ' മാസ്റ്റർ ' എത്തി, 10 മാസത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നു, ആവേശം കൊടുമുടിയിൽ ' മാസ്റ്റർ ' എത്തി, 10 മാസത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നു, ആവേശം കൊടുമുടിയിൽ

Recommended Video

cmsvideo
Vijaya Gadde: The Indian-American Woman Who Spearheaded Twitter's Ban on Donald Trump

 വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ,മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ് വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ,മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്

English summary
Stay moved; Supreme Court approves execution of Lisa Montgomery in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X