കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്‌ക് വന്നതോടെ പുറത്ത്, എന്നിട്ടും ജീവനക്കാരിക്ക് ട്വിറ്ററില്‍ നിന്ന് ഗിഫ്റ്റ്, അമ്പരന്ന് യുവതി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ പലര്‍ക്കും ജോലി നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പ് നല്‍കാതെയാണ് ഒഴിവാക്കുന്നത്. എന്നാല്‍ ട്വിറ്ററിലെ മുന്‍ ജീവനക്കാരിക്ക് ട്വിറ്ററില്‍ നിന്നൊരു കത്ത് കിട്ടിയിട്ട് ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ഇവരെ ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്താക്കിയത്.

ഇതെല്ലാം മസ്‌കിന്റെ നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങളുടെ ഭാഗമായിട്ടായിരുന്നു. യുവതി തന്നെ പുറത്താക്കിയ കാര്യം വേദനയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ക്ക് കത്ത് കിട്ടിയിരിക്കുന്നത് ട്വിറ്ററില്‍ നിന്ന് പുറത്താക്കിയ ശേഷമാണ്. അതിലെ ഉള്ളടക്കം അതിലേറെ ചിരിപ്പിക്കുന്നതാണ്.

1

ഇവര്‍ക്ക് ട്വിറ്ററില്‍ നിന്ന് അഭിനന്ദന കത്താണ് ലഭിച്ചിരിക്കുന്നത്. പത്ത് വര്‍ഷം ഇവര്‍ കമ്പനിക്കൊപ്പം പിന്നിട്ടു എന്നത് ചൂണ്ടിക്കാണിച്ചായിരുന്നു അഭിനന്ദനം, പക്ഷേ അതിന് മുമ്പ് തന്നെ കമ്പനിയില്‍ നിന്ന് എലെയ്ന്‍ ഫിലഡല്‍ഫോ എന്ന യുവതി പുറത്താക്കപ്പെട്ടിരുന്നു. ട്വിറ്ററിലെ മുന്‍ സീനിയര്‍ റിസര്‍ച്ച് മാനേജരാണ് അവര്‍. ട്വിറ്ററിലെ കണ്‍സ്യൂമര്‍ ഇന്‍സൈറ്റ്‌സ് ഡിവിഷന്റെ ഭാഗമാണിത്.

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

ഇവര്‍ കത്ത് അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കത്തിനൊപ്പമുള്ള ഒരു മരകഷ്ണത്തില്‍ പത്ത് എന്ന് എഴുതിയിട്ടുണ്ട്. ഇത് പത്ത് വര്‍ഷം സൂചിപ്പിക്കുന്നതാണ്. ഇത്രയും വലിയൊരു നാഴിക കല്ല് പിന്നിട്ടതില്‍ അഭിനന്ദിക്കുന്നതായും ട്വിറ്റര്‍ പറഞ്ഞു. ഈ വര്‍ഷം നിങ്ങള്‍ എന്ത് നേട്ടമുണ്ടാക്കുമെന്ന് നോക്കുകയാണ് താനെന്നും ട്വിറ്റര്‍ കത്തില്‍ പറയുന്നു.

ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തന്നെ പുറത്താക്കിയതായി എലെയിന്‍ അറിയിച്ചത്. പത്ത് വര്‍ഷത്തോളം ട്വിറ്ററില്‍ ജോലി ചെയ്തിരുന്നു. അപ്രതീക്ഷിതമായിരുന്നു പിരിച്ചുവിടല്‍. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ പുറത്താക്കിയത് പൈശാചിക കാര്യമാണെന്ന് എലെയിന്‍ പറഞ്ഞു. വന്‍ തോതില്‍ ആളുകളെ പിരിച്ചുവിട്ടത് തന്റെ ടീമിനെ ബാധിച്ചുവെന്നാണ് എലെയിന്‍ പറയുന്നത്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ഏറ്റവും മികച്ചവരാണ് തന്റെ ടീമില്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം പുറതാക്കിയിരിക്കുകയാണെന്നും എലെയിന്‍ പറഞ്ഞു. 3700 ജീവനക്കാരനെയാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ പുറത്താക്കിയത്.

അതേസമയം ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ വന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ബ്ലൂടിക് സബ്‌സ്‌ക്രിപ്ഷന് എട്ട് ഡോളര്‍ മാസം ഈടാക്കാനാണ് തീരുമാനം. ഇത് ചിലയിടങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ട്വിറ്ററിലെ എല്ലാ യൂസര്‍മാര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനും മസ്‌കിന്റെ നീക്കമുണ്ട്.

പരസ്യ വരുമാനത്തില്‍ നിന്ന് കൊണ്ട് മാത്രം ട്വിറ്റര്‍ മുന്നോട്ട് പോകില്ലെന്നാണ് വിലയിരുത്തല്‍. പല പ്രമുഖരും ഇതിനോടകം ട്വിറ്റര്‍ വിട്ട് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ നടന്‍ മാര്‍ക്ക് റുഫല്ലോ ഇലോണ്‍ മസ്‌കിനോട് ട്വിറ്ററില്‍ നിന്ന് പുറത്തുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മസ്‌ക് പരിഹസിക്കുകയാണ് ചെയ്തത്.

English summary
us: former women employee gets anniversary letter from twitter, her post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X