യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്; സർവ്വേകളിൽ ചർച്ച ഗർഭഛിദ്രവും പണപ്പെരുപ്പവും, ബൈഡനെ തള്ളി 10 ൽ 7 പേരും
വാഷിങ്ടൺ; അമേരിക്കയിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയായി. ഡെമോക്രാറ്റ് പാർട്ടിയും റിപബ്ലിക്കൻ പാർട്ടിയും ഇഞ്ചോടിഞ്ച് പോരാടിയ തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ ഇന്ന് പുറത്തു വരും. അഭിപ്രായ സർവ്വേകളിൽ എല്ലാം ഡൊണാൾഡ് ട്രംപ് നയിക്കുന്ന റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം.രാജ്യത്തെ നാണയപെരുപ്പവും ഗർഭചിദ്രവുമാണ് വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്ന് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നു.കുറ്റകൃത്യങ്ങൾ, കുടിയേറ്റം, തോക്ക് നയങ്ങൾ എന്നിവയും സർവ്വേകളിൽ ചർച്ചയായി. പ്രസിഡന്റ് ബൈഡനെതിരേയും കടുത്ത ജനവികാരമാണ് സർവ്വേകളിൽ ഉയർന്നത്.

ഗർഭഛിദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തിലും 10ൽ 6 പേർ അതൃപ്തി പ്രകടിപ്പിച്ചതായി എഡിസൺ റിസർച്ചിൽ പറയുന്നു. നാണയപെരുപ്പവും ഗർഭചിദ്രവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സർവ്വേയിൽ 10 ൽ 3 പേരും അഭിപ്രായപ്പെടുന്നു. കുറ്റകൃത്യങ്ങൾ, കുടിയേറ്റം, തോക്ക് നയങ്ങൾ എന്നി സ്വാധീന വിഷയമാകുമെന്ന് 10 ൽ ഒരാൾ അഭിപ്രായപ്പെടുന്നു.
10 ൽ ഏഴ് പേരും യു എസിലെ ജനാധിപത്യം അപകടത്തിലാണെന്ന അഭിപ്രായക്കാരാണ്. കടുത്ത വികാരമാണ് പ്രസിഡന്റ് ജോ ബൈഡനെതിരേയും സർവ്വേയിൽ ഉണ്ടായത്. 10 ൽ 7 പേർ ബൈഡനെ തള്ളിയപ്പോൾ 10 ൽ ആറ് പേരും ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു. സർവ്വേകളിൽ എല്ലാം റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം.
യുഎസിലെ 50 ൽ 35 സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണ് തിരഞ്ഞെടുക്കേണ്ടത്. സെനറ്റിൽ ഇരുപക്ഷത്തിനും സീറ്റുകൾ നിലവിൽ തുല്യമാണ്. തിരഞ്ഞെടുപ്പിൽ ഒരു അധിക സീറ്റ് നേടാൻ റിപബ്ലിക്കൻ പക്ഷത്തിന് സാധിച്ചാൽ അത് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. റിപബ്ലിക്ക് പാർട്ടി ഭൂരിപക്ഷം നേടിയാൽ നിയമനിർമ്മാണങ്ങളില്ലെല്ലാം എതിർപ്പുയരും. നിലവിൽ ഡെമോക്രാറ്റുകൾക്കാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉള്ളത്.












Click it and Unblock the Notifications