174 പേരെ വഹിക്കാവുന്ന യുഎസ് വിമാനത്തിൽ കുത്തി നിറച്ചത് 800ഓളം അഫ്ഗാനികളെ, അമ്പരപ്പിച്ച് സി-17A
കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും ആളുകളുടെ പലായനം തുടരുകയാണ്. വിമാനത്തിന്റെ ചിറകുകളില്‍ അടക്കം അള്ളിപ്പിടിച്ചിരുന്ന് കാബൂളിന് പുറത്ത് കടക്കാനുളള ആളുകളുടെ ശ്രമത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്നത്. അമേരിക്കന്‍ നാവികസേനയുടെ വിമാനമായ സി-17A എണ്ണൂറോളം അഫ്ഗാന്‍ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം സുരക്ഷിതമായി ഒഴിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ഇത് ഒരു സി-17A വിമാനത്തില്‍ ഒഴിപ്പിക്കുന്ന ഏറ്റവും കൂടിയ ആളുകളുടെ എണ്ണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് ദശാബ്ദത്തിലേറെയായി അമേരിക്കയുടെയും സഖ്യകക്ഷികളുടേയും നിയന്ത്രണത്തിലുളള വന്‍ സൈനിക കാര്‍ഗോ വിമാനമാണ് സി-17A. കാബൂളില്‍ നിന്ന് ഖത്തറിലേക്കാണ് ആളുകളെ രക്ഷപ്പെടുത്തിയത്. പരമാവധി 174 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ചരക്ക് വിമാനത്തിലാണ് എത്രയോ ഇരട്ടി ആളുകളെ കുത്തിനിറച്ചിരിക്കുന്നത്.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമ ആസ്ഥാനത്ത് ആളുകളെ എത്തിച്ചത്. വിമാനത്തില്‍ എത്ര പേരുണ്ട് എന്നുളള ഫ്‌ളൈറ്റ് കണ്‍ട്രോളറുടെ ചോദ്യത്തിന് ലഭിച്ച മറുപടി 800ഓളം പേരുണ്ട് എന്നായിരുന്നു. ഡെലാവെയറിലെ 436മാത് എയര്‍ലിഫ്റ്റ് വിംഗിന് കീഴിലുളളതാണ് സി-17എ ഗ്ലോബ്മാസ്റ്റര്‍ ചരക്ക് വിമാനം. 134 പട്ടാളക്കാര്‍ക്ക് അവരുടെ സാമഗ്രികളുമായി യാത്ര ചെയ്യാന്‍ തക്ക സൗകര്യങ്ങളോടെ രൂപകല്‍പ്പന ചെയ്ത വിമാനമാണിത്. പരമാവധി 171,000 പൗണ്ട് ഭാരം വഹിക്കാനാണ് സി-17 എ വിമാനത്തിന് ശേഷിയുളളത്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ പേരെ കയറ്റാവുന്നതുമാണ്. മുന്‍പ് ഒരിക്കല്‍ 670 പേരെ ഈ വിമാനത്തില്‍ ഒഴിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഒറ്റയടിക്ക് 800ഓളം പേരെ ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമായാണ്.
അറുപതില്‍ അധികം രാജ്യങ്ങളുടെ പൗരന്മാരാണ് അഫ്ഗാനിസ്ഥാനിലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ എംബസ്സിയില്‍ ഉണ്ടായിരുന്ന അഞ്ഞൂറോളം വരുന്ന ജീവനക്കാരെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തിയിരുന്നു. അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാര്‍ ആണ് താലിബാന്‍ ഭരണം പിടിച്ചതോടെ ഭീതിയിലായിരിക്കുന്നത്. ഇത്തരക്കാരെ രക്ഷപ്പെടുത്തുമെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുളള നീക്കങ്ങളൊന്നും നിലവില്‍ അമേരിക്ക നടത്തുന്നില്ല.
ജോർജ് കുട്ടിയുടെ സീത, ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ












Click it and Unblock the Notifications