നാല് വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന് പറയരുത്, സെക്‌സിന് സമ്മതിച്ചതാണ്,അതിനാല്‍ താന്‍ കുറ്റക്കാരനല്ല
ഒഹിയോ: നാല് വയസ്സുകാരിയെ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ മുന്‍ ഒഹിയോ മേയര്‍ അറസ്റ്റിലായി. 2010-2011 കാലഘട്ടത്തില്‍ മേയറായിരുന്ന റിച്ചാര്‍ട്ട് കീനം ആണ് പോലീസ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കുറ്റം സമ്മതിക്കുകയും എന്നാല്‍ താന്‍ മനപ്പൂര്‍വ്വം ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുകയായിരുന്നു. കുട്ടിയുടെ താല്പര്യ പ്രകാരമായിരുന്നു സെക്‌സിലേര്‍പ്പെട്ടത് എന്നും അതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നും റിച്ചാര്‍ഡ് കോടതിയില്‍ പറഞ്ഞു.

കുഞ്ഞിന് മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ച് വരികയാണ്. ഒരു വര്‍ഷത്തിന് ശേഷമാണ് പീഡനത്തിന്റെ കഥ പുറത്ത് വരുന്നത്. പെണ്‍കുട്ടി റിച്ചാര്‍ഡിന്റെ ഭാര്യയോട് തന്നെ ഉപദ്രവിക്കുന്നതായി പറയുകയായിരുന്നു.
ഭാര്യയോട് ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ ബലാത്സംഗം ചെയ്തു എന്ന് പറയുന്നത് അംഗീകരിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തിലേക്ക് കേസിന്റെ വിസ്താരം മാറ്റിവെച്ചു. 75000 ഡോളറിന് കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് അടുത്തിടപഴകാന്‍ പാടില്ലെന്നും കോടതി ഉത്തരവുണ്ട്.












Click it and Unblock the Notifications